തിരുവനന്തപുരം: സംസ്ഥാന പൊതുപരീക്ഷകളുടെ മുന്നോടിയായി വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കിയ കൗൺസിലിംഗ് സംവിധാനം ഇന്ന് മുതൽ. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വി ഹെൽപ്പ് എന്ന പേരിലാണ് സൗജന്യ കൗൺസിലിംഗ് നൽകുന്നത്. പരീക്ഷ അവസാനിക്കുന്നത് വരെ എല്ലാ പ്രവർത്തി ദിവസവും കൗൺസിലിംഗ് പ്രവർത്തനം ലഭ്യമാകും. 1800 4252844 എന്ന ട്രോൾ ഫ്രീ നമ്പറിലാണ് കൗൺസിലിംഗ് ലഭ്യമാകുന്നത്.
വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. നിംഹാൻസ് ബാംഗ്ലൂരിൽ നിന്നും പരീശീലനം ലഭിച്ച സൗഹൃദ കോർഡിനേറ്റർമാരാണ് കൗൺസിലിംഗിന് നേതൃത്വം നൽകുന്നത്. ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്. എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേത്രത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്.
അതേസമയം; എസ്എസ്എൽസി, ഹയർസെക്കൻഡറി, വ വോക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഒരുക്കങ്ങളും പൂർത്തിയായി. ഊഷ്ണ കാലത്ത് വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്വകര്യമൊരുക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളമടക്കമുള്ള കാര്യങ്ങൾ പരീക്ഷാ ഹാളിൽ ഉറപ്പാകും. സ്കൂൾക്ക് തുകയില്ലായ്മ എന്ന പ്രശ്നം ഒരു ജില്ലയിൽ നിന്നും ഇതുവരെ ഉയർന്ന് വന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
Read more :
- കൊയിലാണ്ടിയിൽ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു
- ഇന്ന് കരിദിനം; വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക