ആലപ്പുഴ:കറ്റാനത്ത് ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറക്കുകയും സ്വർണവും പണവും കവർന്നു.ഡി.സി.സി. ജനറൽ സെക്രട്ടറിയും കായംകുളത്തെ വിംസ് എവിയേഷൻ സ്ഥാപന ഉടമയുമായ കറ്റാനം നാമ്പുകുളങ്ങര നാനാശേരിൽ അവിനാശ് ഗംഗൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. അഞ്ചര പവൻ സ്വർണവും പണവും ആണ് നഷ്ടപെട്ടത്.വ്യാഴാഴ്ചയായിരുന്നു സംഭവം.
അവിനാശും കുടുംബവും രാവിലെ പത്തു മണിയോടെ വീടു പൂട്ടി കൊച്ചിയിലുള്ള സഹോദരന്റെ വീട്ടിൽ പോയിരുന്നു. രാത്രി ഒരുമണിയോടെ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മുൻ വാതിലിൻ്റെ പൂട്ട് കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്തുകയറി നോക്കിയപ്പോഴാണ് കവർച്ചനടന്ന കാര്യം അറിയുന്നത്.
Read more ….
- തദ്ദേശ തെരഞ്ഞെടുപ്പ്: എൽഡിഎഫിന് തകർപ്പൻ മുന്നേറ്റം 5 വാർഡുകളിൽ അട്ടിമറി ജയം
- കട വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
- കേരള പദയാത്രയിൽ നിന്ന് വിട്ടുനിൽക്കാൻ കെ സുരേന്ദ്രൻ:ഡൽഹി യാത്ര സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്
- വാരാണസിയിൽ മോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയാകാൻ അജയ് റായ് : റായ്ബറേലിയിലും അമേഠിയിലും ആകാംക്ഷ
- കർഷക സമരത്തിനിടെ കൊല്ലപ്പെട്ട ശുഭ് കരണിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും അവിനാശിന്റെ മക്കളുടേയും അമ്മയുടേയും സ്വർണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. വീടിൻ്റെ നാലു മുറികളും മൂന്ന് അലമാരകളും മേശയും കുത്തിത്തുറന്ന നിലയിലാണ്. സംഭവത്തിൽ വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരിഭിച്ചു.