ലക്നൗ∙ ഉത്തര്‍പ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായ് വാരാണസി മണ്ഡലത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കും. സീറ്റു വിഭജന ചർച്ചകൾക്കൊടുവിൽ കോൺഗ്രസിനു ലഭിച്ച 17 സീറ്റുകളിൽ ഒൻപതിടത്തും പാർട്ടി സ്ഥാനാര്‍ഥികളിൽ തീരുമാനമായെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും അജയ് റായ് ആണ് പ്രധാനമന്ത്രിക്കെതിരെ വാരാണസിയിൽ മത്സരിച്ചത്. അന്നു സമാജ്‍വാദി പാർട്ടി സഖ്യത്തിലുണ്ടായിരുന്നില്ല. 6,67,764 വോട്ടുകളാണ് തിരഞ്ഞെടുപ്പിൽ മോദി നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ സമാജ്‍വാദി പാർട്ടിയുടെ ശാലിനി യാദവ് 1,95,159 വോട്ടും മൂന്നാം സ്ഥാനത്തെത്തിയ അജയ് റായ് 1,52,548 വോട്ടും നേടി. ഇത്തവണ എസ്പിയും കോൺഗ്രസും സഖ്യമായി മത്സരിക്കുമ്പോൾ മോദിയുടെ ഭൂരിപക്ഷം വലിയതോതിൽ കുറയ്ക്കാമെന്നാണ് കണക്കുക്കൂട്ടൽ.
Read more :
- കർഷക സമരത്തിനിടെ കൊല്ലപ്പെട്ട ശുഭ് കരണിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ
- പലസ്തീനികളുടെ ഏക ആശ്രയവും ഇല്ലാതാക്കാൻ ഇസ്രായേൽ : ഗാസയിലെ യു.എൻ ഏജൻസിയോട് ആസ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടു
- കർഷക സമരം : കടുത്ത നടപടികൾക്കൊരുങ്ങി ഹരിയാന പോലീസ് : സമരത്തിൽ അണിചേർന്ന് സംയുക്ത കിസാൻ മോർച്ചയും
- യുപിയിൽ വിവാഹ സൽക്കാരത്തിനിടെ ദാവൂദ് ഇബ്രാഹിമിൻ്റെ ബന്ധു വെടിയേറ്റ് മരിച്ചു
- കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു : ആർക്കും പരിക്കില്ല