ബെംഗളൂരു: അയൽ സംസ്ഥാനങ്ങളിലേക്കുള്ള വാഹന പാത മാത്രമല്ല, ഇന്ത്യൻ വനിതാ ക്രിക്കറ്റിലേക്കുള്ള കേരളത്തിന്റെ യാത്രയും ഇപ്പോൾ വയനാട്ടിലൂടെയാണ്. വനിതാ പ്രിമിയർ ലീഗ് ട്വന്റി20 (ഡബ്ല്യുപിഎൽ) ക്രിക്കറ്റിന്റെ രണ്ടാം സീസണ് ഇന്നു ബെംഗളൂരുവിൽ തുടക്കമാകുമ്പോൾ കേരളത്തിന്റെ പ്രതീക്ഷയായി 2 വയനാട്ടുകാർ. മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിനി മിന്നു മണി ഡൽഹി ക്യാപിറ്റൽസ് ടീമിനായി രണ്ടാം സീസണിനിറങ്ങുമ്പോൾ മുംബൈ ഇന്ത്യൻസ് ജഴ്സിയിൽ ഡബ്ല്യുപിഎൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നാട്ടുകാരിയും കൂട്ടുകാരിയുമായ സജന സജീവൻ. ഇന്നു ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈയും റണ്ണറപ്പായ ഡൽഹിയും ഏറ്റുമുട്ടുമ്പോൾ അത് ലീഗിലെ കേരളത്തിന്റെ അഭിമാന താരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയായി മാറും. രാത്രി എട്ടിനാണ് മത്സരം. സ്പോർട്സ് 18 ചാനലിൽ തൽസമയം.
ഡൽഹി ക്യാപിറ്റൽസിനുവേണ്ടി കഴിഞ്ഞ സീസണിൽ അരങ്ങേറിയ മിന്നു മണിക്കു 3 മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചത്. ബാറ്റു ചെയ്തത് 2 ഇന്നിങ്സുകളിലും. എന്നാൽ മിന്നു ഇന്ത്യയ്ക്കുവേണ്ടി 4 ട്വന്റി20 മത്സരങ്ങൾ കളിച്ചത് അതിനുശേഷമാണ്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മിന്നു അതിനുശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യ എ ടീമിന്റെ നായികയുമായി.
ആഭ്യന്തര ക്രിക്കറ്റിലെ സജന സജീവന്റെ ഓൾറൗണ്ട് മികവിൽ കണ്ണുനട്ടാണ് ലേലത്തിൽ 15 ലക്ഷം രൂപയ്ക്കു മുംബൈ താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ 10 വർഷമായി കേരള ടീമിൽ സ്ഥിരാംഗമായ സജനയെ ടീമിലെത്തിക്കാൻ മുൻകയ്യെടുത്തത് മുംബൈയുടെ മെന്ററും ബോളിങ് കോച്ചുമായ ജുലൻ ഗോസ്വാമിയാണ്. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമംഗമായ ആശ ജോയിയും ഡൽഹി ടീം ഫീൽഡിങ് കോച്ച് ബിജു ജോർജുമാണ് ലീഗിലെ മറ്റു മലയാളികൾ.
Read more :
- കൊയിലാണ്ടിയിൽ സിപിഎം ലോക്കല് സെക്രട്ടറിയെ വെട്ടിക്കൊന്നു
- ഇന്ന് കരിദിനം; വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ
- പരീക്ഷാപ്പേടി അകറ്റാം; SSLC, +2 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് സംവിധാനം ഇന്നു മുതൽ
- സർക്കാർ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം ഒഴിവാക്കുന്നത് ജനാധിപത്യത്തിൻ്റെ മരണ മണിമുഴക്കും: ജസ്റ്റിസ് കെ.എം ജോസഫ്
- മണിപ്പുർ കലാപത്തിനു വഴിവച്ച വിവാദ നിർദേശം നീക്കം ചെയ്ത് മണിപ്പുർ ഹൈക്കോടതി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക