ഇപ്പോൾ യാത്ര ചെയ്യുന്നവരിൽ നിരവധി പേർ സോളോ ട്രിപ്പുകളാണ് നടത്തുന്നത്. ഗൂഗിളിന്റെ 2023 ലെ കണക്കനുസരിച്ചു 50 ശതമാനം ആൾക്കാരും തെരഞ്ഞെടുക്കുന്നത് സോളോ ട്രിപ്പുകളാണ്. ഒറ്റയ്ക്ക് യാത്ര പോകുന്ന അനുഭവം മികച്ചതാണ്.
മറ്റൊരു മനുഷ്യന്റെയും നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും സോളോ യാത്രയിൽ കേൾക്കേണ്ടി വരില്ല. മനസിന് ഇഷ്ട്ടപ്പെട്ട വഴികളിലൂടെ, ഇഷ്ട്ടപ്പെട്ട തെരുവുകളിലൂടെ നടക്കാം. ഇഷ്ട്ടപ്പെട്ട ഭക്ഷണം കഴിക്കാം, തോന്നുമ്പോൾ ഉറങ്ങാം, ഉണരാം. അങ്ങനെ നിരവധി ഗുണങ്ങൾ സോളോ യാത്ര നൽകുന്നുണ്ട്. ഒരു പ്ലാനുമില്ലാതെ യാത്ര ചെയ്യാം.
എന്നാൽ ഇങ്ങനെ സോളോ അടിച്ചു നടക്കുമ്പോൾ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകില്ലേ എന്ന ചോദ്യം സ്വാഭാവികമായും കടന്നു വരും. ഒറ്റയ്ക്കൊരു യാത്രയെണ്ണൽ റിസ്ക് എടുക്കൽ എന്ന് കൂടി അർദ്ധമുണ്ടല്ലോ? പക്ഷെ മുന്നും പിന്നും നോക്കാതെ യാത്ര ചെയ്യാൻ പറ്റുന്ന കുറച്ചു രാജ്യങ്ങൾ ലോകത്തുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങൾ എന്നാണ് ഇവയെ അറിയപ്പെടുന്നത്. ഏതൊക്കെയാണെന്ന് പരിശോധിക്കാം
ഐസ്‌ലാന്‍ഡ്
സോളോ ട്രാവലേഴ്‌സിന്റെ സുരക്ഷയുടെ കാര്യത്തിൽ രാജ്യം ഒന്നാമതാണ്. അതിനാൽ, ഐസ്‌ലാൻഡിനെ ഇപ്പോൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന് വിളിക്കുന്നതിൽ തെറ്റില്ല. ഇവിടെ, നിങ്ങൾക്ക് വെള്ളച്ചാട്ടങ്ങളും മനോഹരമായ ഹിൽ സ്റ്റേഷനുകളും കാണാൻ സാധിക്കും.
ന്യൂസിലാന്‍ഡ്
സോളോ യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ന്യൂസിലൻഡ് രണ്ടാം സ്ഥാനത്താണ്. ന്യൂസിലാന്റ് ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിനോദ സഞ്ചാരികൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറവുള്ള ഒരു രാജ്യം കൂടിയാണ്.
ഇവിടെത്തിയാൽ കുന്നുകളിലൂടെ ഒരു കാൽനടയാത്ര പോകാം, അല്ലെങ്കിൽ ആബെൽ ടാസ്മാൻ ദേശീയ ഉദ്യാനത്തിന്റെ ഭംഗി കണ്ടാസ്വദിക്കാം. അതുമല്ലെങ്കിൽ ആകർഷകമായ മാവോറി ആ സംസ്കാരത്തെക്കുറിച്ച് കൂടുതലറിയാൻ ശ്രമിക്കാം. അങ്ങനെ നിരവധി സാധ്യതകളാണ് ന്യൂസിലാൻഡ് നൽകുന്നത്. ന്യൂസിലൻഡിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ മിൽഫോർഡ് സൗണ്ട്, വൈഹേക്ക് ദ്വീപ്, ഷോട്ടോവർ കാന്യോൺ സ്വിംഗ്, വൈറ്റോമോ ഗ്ലോവർ ഗുഹകൾ തുടങ്ങിയവയാണ്.
പോർച്ചുഗൽ
2018 മുതൽ ഇവിടെ കുറ്റകൃത്യങ്ങളുടെ നിരക്ക് ഗണ്യമായി കുറഞ്ഞു. കൂടാതെ, രാജ്യത്ത് വളരുന്ന ഹോസ്റ്റൽ സംസ്കാരം എല്ലായിടത്തുനിന്നും സഞ്ചാരികളെ ആകർഷിക്കുന്നുമുണ്ട്. ഇത് സോളോ യാത്രക്കാർക്ക് ഒരു മികച്ച ഓപ്‌ഷനാണ്. പോർച്ചുഗലിൽ സോളോ യാത്രികർക്ക് ഏറ്റവും സഹായകമാകുന്നത് അവിടുത്തെ മികച്ച പൊതു ഗതാഗതസംവിധാനമാണ്.
ഓസ്ട്രിയ
സോളോ യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഓസ്ട്രിയ ചരിത്രപരവും ആധുനികവുമായ ലോകങ്ങളുടെ മനോഹരമായ കാഴ്ച അനുഭവമാണ് നൽകുന്നത് . രാജ്യത്തിന്റെ തലസ്ഥാന നഗരമായ വിയന്ന വ്യക്തിഗത സുരക്ഷയുടെ പട്ടികയിൽ ആറാം സ്ഥാനത്താണ്. മനോഹരമായ കൊട്ടാരങ്ങളും, ആൽപ്‌സ് പർവ്വതങ്ങളും ഇവിടെയുണ്ട്.
സിംഗപ്പൂർ
സോളോ യാത്രികർക്ക്, പ്രത്യേകിച്ച് സ്ത്രികൾക്ക് അനുയോജ്യമായ മറ്റൊരു രാജ്യം സിംഗപ്പൂർ ആണ്. ഇവിടെ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണ് . സിംഗപ്പൂരിലെ മികച്ച അനുഭവങ്ങളെക്കുറിച്ച് നിരവധി സോളോ യാത്രക്കാർ എഴുതിയിട്ടുണ്ട്, ഭക്ഷണം തീർച്ചയായും ആകർഷക ഘടകമാണ്.
- Read more….
- നിരവധി പേരുടെ പരാതി; ജെമിനി താത്കാലികമായി നിർത്തുന്നു: ഗൂഗിൾ
- മരിക്കാൻ അനുവദിക്കാത്ത നഗരവും;ലോകത്തിലെ അത്ഭുതങ്ങളും
- ദുബായിൽ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ?
- എൻ്റെ മകളുടെ നീതി എവിടെ? നീതി നടപ്പാക്കാനായി പൊരുതി മരിച്ച മകളുടെ അമ്മയുടെ വാക്കുകൾ; ഹൃദയഭേദകമായ കുറിപ്പുമായി ആത്മഹത്യ ചെയ്ത എപിപി അനീഷ്യയുടെ അമ്മ
- പുരുഷന്മാരുടെ കണ്ണുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ പറയും ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടോ എന്ന്.
കാനഡ
ആഗോള സമാധാന സൂചികയിൽ ഈ രാജ്യം ആറാം സ്ഥാനത്താണ്. പ്രകൃതിസ്‌നേഹികൾക്ക്, ബ്രിട്ടീഷ് കൊളംബിയയിൽ കനേഡിയൻ റോക്കീസ് ഉണ്ട്.അതു പോലെ മൊറെയ്ൻ തടാകം ഒരു മികച്ച റിട്രീറ്റാണ്. ചരിത്രം അന്വേഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ടൊറന്റോ നല്ല അനുഭവമാകും നൽകുക. മറ്റൊരു സവിശേഷത ഇവിടുത്തെ ആർട്ട് ഗ്യാലറികളാണ്.