തദ്ദേശഭരണ തെരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ മട്ടന്നൂർ നഗരസഭ അട്ടിമറിച്ചുകൊണ്ട് യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. ബിജെപിയിലെ എ മധുസൂദനൻ 72 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. എന്നാൽ നെടുമ്പാശേരി വാർഡ് 14 ൽ ഇടത് സ്ഥാനാർത്ഥി എൻ എസ് അർച്ചനയ്ക്ക് ജയം. 98 വോട്ടുകളോടെ യുഡിഎഫിൽ നിന്നും പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം ഒറ്റശേഖരമംഗലം കുന്നനാട് വാർഡിൽ സിപിഐഎമ്മിന് വിജയം. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. 10974 പുരുഷന്മാരും 13442 സ്ത്രീകളും ഉൾപ്പെടെ ആകെ 24416 വോട്ടർമാരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണൽ ഇന്ന് (ഫെബ്രുവരി 23) രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കു.
Read more ….
- യുപിയിൽ വിവാഹ സൽക്കാരത്തിനിടെ ദാവൂദ് ഇബ്രാഹിമിൻ്റെ ബന്ധു വെടിയേറ്റ് മരിച്ചു
- ചെന്നൈ – ബെംഗളൂരു അതിവേഗ പാത നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും : നിതിൻ ഗഡ്കരി
- ക്രിക്കറ്റ് ഹീറോ രാഷ്ട്രീയത്തിലേക്കോ? യുവരാജ് സിംഗ്, ബിജെപിയില്‍ ചേര്‍ന്നേക്കും: ഗുര്ദാസ്പരില് മത്സരിക്കാൻ സാധ്യത
- ഇസ്രായേൽ- ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് ചൈന
- ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു; റഫയിലും നുസൈറാത്ത് ക്യാമ്പിലും വ്യോമാക്രമണം; സ്ത്രീകളും കുട്ടികളുമുൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു
ഫലം കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലെ ട്രെൻഡിൽ അപ്പോൾ തന്നെ ലഭ്യമാകും. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പൽ കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 88 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നും കമ്മീഷൻ അറിയിച്ചു.