ബംഗളൂരു: ബംഗളൂരു -ചെന്നൈ അതിവേഗ പാത നിർമാണം ഈ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ശിവമൊഗ്ഗയിൽ 18 ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവമൊഗ്ഗ, ബെള്ളാരി, ചിത്രദുർഗ, ഹാസൻ, ചിക്കമഗളൂരു, ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളിലൂടെ കടന്നുപോകുന്ന 300 കിലോമീറ്റർ പാതക്ക് 6,200 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബംഗളൂരു -ചെന്നൈ അതിവേഗപാത വരുന്നതോടെ ഇരു നഗരങ്ങൾക്കും ഇടയിലെ യാത്രാദൂരത്തിൽ രണ്ടു മണിക്കൂർ കുറവുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
Read more :
- കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു : ആർക്കും പരിക്കില്ല
- തെലങ്കാനയിലെ യുവ എം.എൽ.എ കാറപകടത്തിൽ മരിച്ചു
- ഹിന്ദുത്വ ഭേദഗതി ബില്ലിലൂടെ ഔറംഗസീബിൻ്റെയും, ടിപ്പുവിൻ്റെയും പിൻഗാമിയാകാനാണ് സിദ്ധരാമയ്യയുടെ ശ്രമം : ബി.ജെ.പി
- മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ലോക്സഭ മുൻ സ്പീക്കറും ആയ മനോഹർ ജോഷി അന്തരിച്ചു
- കൊയിലാണ്ടിയിൽ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു
കർണാടകയിൽ മൂന്ന് ലക്ഷം കോടിയുടെ ദേശീയപാത വികസന പ്രവൃത്തികൾ പുരോഗതിയിലാണ്. ഒന്നര ലക്ഷം കോടിയുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.