ന്യൂഡല്‍ഹി: ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിംഗ് ബിജെപിയില്‍ ചേര്‍ന്നേക്കും. ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. ബിജെപിയോ യുവരാജിന്റെ കുടുംബമോ ഇക്കാര്യം തള്ളിക്കളയാന്‍ തയ്യാറായിട്ടില്ല. രണ്ട് ബിജെപി നേതാക്കളാണ് യുവരാജിനെ പാര്‍ട്ടിയിലെത്തിക്കാന്‍ വേണ്ട ചരടുവലികള്‍ നടത്തുന്നത്.
ബിജെപി പഞ്ചാബ് അധ്യക്ഷന്‍ സുനില്‍ ജക്കറും, മോദി സര്‍ക്കാരിലെ ഒരു യുവ മന്ത്രിയുമാണ് ഇതിന് പിന്നില്‍ ഉള്ളത്. യുവരാജ് സിംഗിന്റെ ഇന്നിംഗ്സിലെ രണ്ടാം ഇന്നിംഗ്സ് കൂടിയായിരിക്കും രാഷ്ട്രീയപ്രവേശനം. ഇതിന് മുമ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച് യുവരാജ് മനസ്സുതുറന്നിട്ടില്ല.
അതേസമയം പാര്‍ട്ടിയില്‍ ചേരാന്‍ യുവരാജ് തയ്യാറായാല്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കും. വീണ്ടുമൊരിക്കല്‍ കൂടി ഗുര്‍ദാസ്പൂരില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് സണ്ണി ഡിയോള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിജെപിക്കും സണ്ണിയെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് താല്പര്യമില്ല. സണ്ണിയുടെ പ്രവര്‍ത്തനം മണ്ഡലത്തില്‍ മികച്ചതായിരുന്നില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും മത്സരിപ്പിച്ചാല്‍ തോല്‍വി ഉറപ്പാണ്.
Read more ….
- രാഹുൽ ഗാന്ധി ഇല്ലെങ്കിൽ വയനാട്ടിൽ എം എം ഹസ്സന് സാധ്യത: അന്തിമ സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- തെലങ്കാനയിലെ യുവ എം.എൽ.എ കാറപകടത്തിൽ മരിച്ചു
- ഹിന്ദുത്വ ഭേദഗതി ബില്ലിലൂടെ ഔറംഗസീബിൻ്റെയും, ടിപ്പുവിൻ്റെയും പിൻഗാമിയാകാനാണ് സിദ്ധരാമയ്യയുടെ ശ്രമം : ബി.ജെ.പി
- ഇസ്രായേൽ- ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് ചൈന
- ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു; റഫയിലും നുസൈറാത്ത് ക്യാമ്പിലും വ്യോമാക്രമണം; സ്ത്രീകളും കുട്ടികളുമുൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു
സണ്ണി മണ്ഡലം പോലും സന്ദര്ശിക്കാറില്ലായിരുന്നുവെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. മണ്ഡലത്തിലെ ജനവിരുദ്ധ വികാരത്തെ മറികടക്കാന്‍ യുവരാജ് സിംഗിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സാധിക്കുമെന്ന് ബിജെപിക്ക് അറിയാം. 2009 മുതല്‍ ഗുര്‍ദാസ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും അഞ്ച് വര്‍ഷം കൂടുമ്പോള്‍ വിജയിച്ച് വരുന്നതാണ് പതിവ്. സണ്ണി ഡിയോളിനെതിരെ പ്രത്യക്ഷമായി മണ്ഡലത്തില്‍ കടുത്ത ജനവികാരമുണ്ട്. 2019ല്‍ വിജയിച്ച ശേഷം മണ്ഡലത്തെ പൂര്‍ണമായും അദ്ദേഹം ഉപേക്ഷിച്ചുവെന്നാണ് വിമര്‍ശനം. പഞ്ചാബില്‍ നിന്നുള്ള ഒരു യുവ സ്ഥാനാര്‍ത്ഥിയെ കൊണ്ട് മാത്രമേ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ സാധിക്കൂ എന്നാണ് ബിജെപി കരുതുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക