ഇറ്റനഗർ: സന്തോഷ് ട്രോഫി ഫുട്ബാൾ ഗ്രൂപ് എയിലെ രണ്ടാം മത്സരത്തിൽ കേരളം വെള്ളിയാഴ്ച ഗോവയെ നേരിടും. ആദ്യ കളിയിൽ 3-1ന് അസമിനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് മലയാളിപ്പട. മൂന്നുമാസം മുമ്പ് നടന്ന പ്രാഥമിക റൗണ്ടിൽ കേരളം ഗോവയോട് തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതിന് പകരം ചോദിക്കാൻ കൂടിയാണ് രാത്രി ഏഴിന് യുപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നിജോ ഗിൽബർട്ടും സംഘവും ഇന്നിറങ്ങുന്നത്.
മേഘാലയ, സർവിസസ് തുടങ്ങിയവരെ ഇനി നേരിടാനുണ്ട്. രണ്ട് ഗ്രൂപ്പിൽനിന്നും നാലുവീതം ടീമുകൾക്കാണ് ക്വാർട്ടർ ഫൈനൽ പ്രവേശനം. അതേസമയം, വ്യാഴാഴ്ച നടന്ന ഗ്രൂപ് ബി മത്സരങ്ങളിൽ ഡൽഹി നിലവിലെ ജേതാക്കളായ കർണാടകയെയും മണിപ്പൂർ റെയിൽവേസിനെയും 1-1 സമനിലയിൽ തളച്ചു. ഗ്രൂപ് എയിൽ രാവിലെ 10ന് ആതിഥേയരായ അരുണാചൽ പ്രദേശിനെ സർവിസസും ഉച്ചക്ക് 2.30ന് മേഘാലയയെ അസമും നേരിടും.
Read more :
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക