ആലപ്പുഴ : കായംകുളത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിച്ചു. എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. കൊല്ലത്തുനിന്ന് തൊപ്പുംപടിയിലേക്കു പോയ ഡബിൾ ഡക്കർ ബസിനാണ് തീപിടിച്ചത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. തീപടരും മുന്‍പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരുക്കില്ല.
Read more :
മണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവരുടെ സമയോചിതമായ ഇടപെടലാണ് രക്ഷയായത്. ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക