വ്യക്തികളുടെ ഫോട്ടോസ് നിർമ്മിക്കുന്നതിൽ ടെക്ക്നിക്കൽ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ഗൂഗിൾ ജെമിനി എ ഐ താത്കാലിലാകമായി നിർത്തുന്നു. വ്യാഴാച്ചയാണ് പ്രഖ്യാപനവുമായി ഗൂഗിൾ രംഗത്ത് വന്നത്. ടെക്കികളുടെ ഇടയിൽ വലിയ സ്വീകാര്യതയായിരുന്നു ജെമിനിക്ക് ലഭിച്ചത്. നിരവധി ആളുകളാണ് ജെമിനി ഉപയോഗിച്ച് എ ഐ ചിത്രങ്ങൾ നിർമ്മിച്ച് കൊണ്ടിരുന്നത്.
എന്നാൽ ജെമിനിക്ക് നേരെ നിരവധി വിമര്ശനങ്ങളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ജെമിനി എ ഐ മോഡലുകളെ നിർമ്മിക്കുമ്പോൾ വ്യക്തികളുടെ ഫീച്ചറുകൾ നഷ്ടപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ പരാതി. സ്വാഭാവികമായ നിറം, മുഖത്തിന്റെ പ്രത്യകതകൾ എന്നിവ നഷ്ടപ്പെടുത്തി കൊണ്ടാണ് എ ഐ മോഡലുകൾ കാണപ്പെടുന്നത്. പ്രത്യകിച്ചും വെളുത്ത നിറമുള്ള വ്യക്തികളുടെ നിറം ഇരുണ്ടതാക്കിയാണ് എ ഐ ചിത്രങ്ങൾ നിർമ്മിക്കുക. ഇതിനെതിരെ വെറുത്ത നിറമുള്ള മനുഷ്യർ ലോകത്ത് ജീവിച്ചിരിക്കുന്നു എന്ന് എ ഐ ക്ക് ധാരണയില്ല, തുടങ്ങിയ കമന്റുകളും വന്നിട്ടുണ്ട്.
It’s embarrassingly hard to get Google Gemini to acknowledge that white people exist pic.twitter.com/4lkhD7p5nR
— Deedy (@debarghya_das) February 20, 2024
- read more….
- പുതിയ വണ്‍ യുഐ 6.1 അപ്‌ഡേറ്റിലൂടെ ഗ്യാലക്‌സി എഐ കൂടുതല്‍ ഗ്യാലക്‌സി ഡിവൈസുകളിലേക്ക്
- ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഇന്ത്യയും; ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഏതെല്ലാം?
- ഇടയ്ക്കിടെയുള്ള കണ്ണ് ചൊറിച്ചിൽ കാരണം നിസ്സാരമല്ല; നിങ്ങളുടെ പരിഹാരം ഇവയാണ്
- ഷുഗറുള്ളവർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഷുഗർ പെട്ടന്ന് കുറയും
- മോട്ടറോള മോട്ടോ ജി04 പുറത്തിറക്കി; വില 6,249 രൂപ മുതൽ
സ്വീഡിഷ് വനിതകളായ 4 പേര് എ ഐ മോഡലുകളെ നിർമ്മിച്ചപ്പോൾ അവർ ഏഷ്യക്കാരെ പോലെയാണ് കാണപ്പെട്ടത് എന്ന വിമർശനം ജെമിനിയെ സാരമായി ബാധിച്ചിട്ടുണ്ട്. സംഭവത്തിൽ മാപ്പു പറഞ്ഞു കൊണ്ട് ഗൂഗിൾ മുന്നോട്ടു വന്നിട്ടുണ്ട്. നിരവധി സ്ഥലങ്ങളിലുള്ള വ്യക്തികൾ ജെമിനി ഉപയോഗിക്കുന്നുണ്ട് അതിനാൽ തന്നെ നിലവിൽ നേരിടുന്ന ടെക്ക്നിക്കൽ ബുദ്ധിമുട്ടുകൾ പരിഹരിക്കും എന്നുമായിരുന്നു പോസ്റ്റിന്റെ സാരാംശം