പരമോന്നത നീതിപീഠത്തിൽനിന്ന് നീതി മാത്രമല്ല, ആവശ്യമെങ്കിൽ ഒന്നാന്തരം ആയുർവേദ ചികിത്സയും കിട്ടും. പക്ഷേ, സുപ്രീംകോടതി ജീവനക്കാർക്കാണെന്ന് മാത്രം. സുപ്രീംകോടതി വളപ്പിൽ ‘ആയുഷ് മന്ത്രാലയ’ത്തിന്റെ സഹായത്തോടെ കഴിഞ്ഞദിവസം ഒരു ആയുഷ് ചികിത്സാ കേന്ദ്രം തുറന്നു. സുപ്രീം കോടതിയിലെ സഹജഡ്ജിമാരുടെ സാന്നിധ്യത്തിൽ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ‘ആയുഷ് ഹോളിസ്റ്റിക് വെൽനസ് സെൻ്റർ’ ഉദ്ഘാടനം ചെയ്തു.
ആയുർവേദത്തിന്റെ വലിയ ആരാധകനായ താൻ ചീഫ് ജസ്റ്റിസ് പദവി ഏറ്റെടുത്ത നാൾ മുതൽതന്നെ ഇത്തരമൊരു കേന്ദ്രം സുപ്രീംകോടതിയിൽ സ്ഥാപിക്കാൻ പരിശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയാണ് (എ.ഐ.ഐ.എ) സ്ഥാപനം പ്രവർത്തിപ്പിക്കുക. ഡൽഹി ഐ.ഐ.ടിയിലടക്കം നിരവധി കാമ്പസുകളിൽ ആയുഷ് വകുപ്പിന്റെ പ്രചാരണാർഥം എ.ഐ.ഐ.എ ഇത്തരം സംരംഭങ്ങൾ നടത്തുന്നുണ്ട്.
ഈ അവസരത്തിൽ, ആയുഷ് ഹോളിസ്റ്റിക് വെൽനസ് സെൻ്റർ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വിദഗ്ധ സേവനങ്ങൾ നൽകുന്നതിനുമുള്ള ഒരു ധാരണാപത്രവും സുപ്രീം കോടതിയും ഓൾ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും തമ്മിൽ ഒപ്പുവച്ചു.
Read more :
- കൊയിലാണ്ടിയിൽ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു
- ഇന്ന് കരിദിനം; വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ
- പരീക്ഷാപ്പേടി അകറ്റാം; SSLC, +2 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് സംവിധാനം ഇന്നു മുതൽ
- സർക്കാർ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം ഒഴിവാക്കുന്നത് ജനാധിപത്യത്തിൻ്റെ മരണ മണിമുഴക്കും: ജസ്റ്റിസ് കെ.എം ജോസഫ്
- മണിപ്പുർ കലാപത്തിനു വഴിവച്ച വിവാദ നിർദേശം നീക്കം ചെയ്ത് മണിപ്പുർ ഹൈക്കോടതി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















