തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം മലയാള സിനിമകൾക്ക് വെല്ലുവിളിയായി പൈറസി സൈറ്റുകൾ തലപ്പൊക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ പ്രേമലു, ബ്രഹ്മയുഗം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരുന്നു.
ഇന്ന് പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൻ്റെ വ്യാജപതിപ്പ് തമിഴ് ബ്ലാസ്റ്റേഴ്‌സ്, തമിഴ് എംവി എന്നീ പതിവ് സൈറ്റുകളിൾ പ്രത്യക്ഷപ്പെട്ടു. ചിത്രം ഇറങ്ങി മണിക്കൂറുകൾക്കകമാണ് വ്യാജപ്പതിപ്പ് സൈറ്റുകളിൽ എത്തിയത്. ഒറ്റ ദിവസത്തെ അഡ്വാൻസ് ബുക്കിങ്ങിലൂടെ ഒന്നര കോടി രൂപയാണ് ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്.
2011 മുതൽ 2018 വരെയുള്ള കാലഘട്ടത്തി തമിഴ് റോക്കേഴ്സ് എന്ന പൈറസി സെറ്റാണ് സജീവമായിരുന്നത്. ആദ്യകാലങ്ങളിൽ തമിഴ് സിനിമകളുടെ വ്യാജ പതിപ്പുകളാണ് ഇവർ പുറത്തിറക്കിയിരുന്നത്. പിന്നീട് ഇവർ മറ്റു ഭാഷകളിലേക്കും കടന്നു കയറി. 2018ൽ വ്യാജസിനിമാ കേസിൽ തമിഴ്നാട്ടിൽ പൈറസി സൈറ്റുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തതോടെയാണ് താൽക്കാലികമായെങ്കിലും വ്യാജ പതിപ്പിന് ശമനമുണ്ടായി. തമിഴ് റോക്കേഴ്സ് ഒരിടവേളയ്ക്ക് ശേഷം ഫെബ്രുവരി 8 ന് തങ്ങളുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു . ഇതിന് പിന്നാലെയാണ് മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ എല്ലാ സിനിമകളുടെയും വ്യാജൻ പുറത്തു വരുന്നത്.
നേരത്തെ പൈറസി കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയവരോ സംഘത്തിലെ മറ്റുള്ളവരോ വ്യാജപതിപ്പിന് പിന്നിലെന്നാണ് പൊലീസിൻ്റെ നിഗമനം. പഴയ പൈറസി സൈറ്റുകൾ പേരു മാറ്റി തമിഴ് ബ്ലാസ്റ്റേഴ്‌സ്, തമിഴ് എംവി എന്നിങ്ങനെ പല പേരുകളിൽ സജീവമാണെന്നാണ് സൂചന. ഈ സൈറ്റുകളിലൂടെയാണ് ജയിലർ, ജവാൻ എന്നീ സിനികളുടെ വ്യാജപ്പതിപ്പ് പുറത്തിറങ്ങിയത്. ഇവക്ക് പിന്നിൽ തമിഴ് റോക്കേഴ്സിൽ കരങ്ങളാണ് എന്നാണ് സൂചനകൾ
















