ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാടതിര്‍ത്തികളില്‍ താമസിക്കുന്ന ആളുകളെ ആന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ ആക്രമിച്ചുകൊല്ലുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു: നിലവിലുള്ള അഞ്ചുലക്ഷം രൂപ പത്തുലക്ഷം രൂപയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ആണ് ഇക്കാര്യം അറിയിച്ചത്. മൃഗ-മനുഷ്യ സംഘര്‍ഷം തടയാനാവശ്യമായ മറ്റു നടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.

കര്‍ണാടകം, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഇതിനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജിയെ ചുമതലപ്പെടുത്തി.
Read More……
- ലീഗിനോട് വിട്ടുവീഴ്ചയില്ലെന്ന് കോൺഗ്രസ്; മൂന്നാം സീറ്റിൽ കീറാമുട്ടിയായി യുഡിഎഫ് സീറ്റ് വിഭജനം
- ഡ്രൈവിംഗ് ടെസ്റ്റ് ഇനി അടിമുടി മാറും; ഉത്തരവിറക്കി ഗതാഗത വകുപ്പ്; മാറ്റങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- പുതിയ വീട്ടിലെ സ്മൃതി ഇറാനിക്ക് കടിച്ചുകീറാന്‍ രാഹുല്‍ ഗാന്ധിയെ കിട്ടുമോ?
- കമൽ നാഥിന് മുന്നിൽ ബി.ജെ.പി വാതിലുകൾ എന്നും അടഞ്ഞു തന്നെ കിടക്കും : മധ്യപ്രദേശ് മന്ത്രി
ആധുനിക സാങ്കേതികവിദ്യയും ട്രാക്കിംഗ് സംവിധാനങ്ങളുമൊരുക്കി മൃഗങ്ങളുടെ ശല്യം മുന്‍കൂട്ടി അറിയാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മൂന്നു സംസ്ഥാനങ്ങളിലും ഇടനാഴി മാനേജ്‌മെന്റ് പ്ലാന്‍ ഉണ്ടാക്കും.
വയനാട്ടില്‍ കഴിഞ്ഞയാഴ്ച അനീഷ് ജോസഫ് പനച്ചിയില്‍ എന്നയാള്‍ ആനയുടെ കുത്തേറ്റ് മരിച്ച സംഭവത്തെത്തുടര്‍ന്ന് വലിയ പ്രതിഷേധവും സംഘര്‍ഷവമുണ്ടായിരുന്നു.
വയനാട്ടിലെ ജനപ്രതിനിധി രാഹുല്‍ ഗാന്ധി മരിച്ചയാളുടെ വീട്ടിലെത്തി അനുശോചനം അറിയിക്കുകയും അടിയന്തര നടപടി വേണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
















