കൊളസ്ട്രോൾ ഒരു പരിധിവരെ ഭക്ഷണ ക്രമത്തിലൂടെയും, ജീവിത ശൈലികളിലൂടെയും മാറ്റിയെടുക്കാവുന്നതാണ്. ചില പുരുഷന്മാരിൽ, ഉയർന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. എന്നാൽ ചിലരില്‍ എൽഡിഎൽ കൊളസ്ട്രോള്‍ കൂടുമ്പോള്‍ കണ്ണുകളിൽ ചില അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടാകാം. അത്തരത്തില്‍ ഉയർന്ന കൊളസ്‌ട്രോൾ വന്നാൽ പുരുഷന്മാരുടെ കണ്ണുകളിൽ ചില മാറ്റങ്ങൾ സംഭവിക്കും
ലക്ഷണങ്ങൾ
മഞ്ഞളിപ്പ്
പുരുഷന്മാരിലെ ഉയർന്ന എൽഡിഎൽ കൊളസ്ട്രോളിന്‍റെ ഒരു പ്രധാന ലക്ഷണം ആണ് കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞ . ഇത് പലപ്പോഴും വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കുന്നില്ല, പക്ഷേ കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിക്കുന്നതിന്‍റെ വ്യക്തമായ അടയാളമാണിത്.
നിറം മാറ്റം
കണ്ണിന്‍റെ കോർണിയയ്ക്ക് ചുറ്റും വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ വളയങ്ങള്‍ കാണുന്നതും കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ഒരു ലക്ഷണമാണ്.
Chicken fried rice | ചിക്കന്‍ ഫ്രൈഡ് റൈസ്
ദഹനക്കുറവിനെ നിസ്സാരമായി കാണരുത്, പാൻക്രിയാറ്റിക്ക് ക്യാൻസർ ലക്ഷണങ്ങൾ ഇങ്ങനെ..
എന്ത് ചെയ്തിട്ടും മാറാത്ത പാലുണ്ണി വെറും 7 ദിവസം കൊണ്ട് കളയാം; ഈ കാര്യങ്ങൾ ചെയ്തു നോക്ക്
ഏത് താരനും ഒരാഴ്ച്ച കൊണ്ട് നിൽക്കും: ഇത് അമ്മമാരുടെ വീട്ടു വൈദ്യം
കാഴ്ച
മങ്ങിയ കാഴ്ചയാണ് മറ്റൊരു ലക്ഷണം. എൽഡിഎൽ കൊളസ്ട്രോൾ കൂടുമ്പോള്‍ അത് കണ്ണിന്‍റെ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടാൻ കാരണമാകും. ഇത് കാഴ്ചയെ ബാധിക്കും. പുരുഷന്മാരില്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ ഈ ലക്ഷണം പലപ്പോഴും കാണാറുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
കാഴ്ച വൈകല്യങ്ങൾ
കാഴ്ച വൈകല്യങ്ങൾ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പെട്ടെന്നുള്ള കാഴ്ച വ്യതിയാനങ്ങളോ കാഴ്ചക്കുറവോ റെറ്റിനയില്‍ എന്തെങ്കിലും ബുദ്ധിമുട്ടോ അനുഭവപ്പെടുന്നതും പുരുഷൻമാർ നിസാരമായി കാണാതെ, ഒരു ഡോക്ടറെ കാണേണ്ടത് ഏറെ പ്രധാനമാണ്.
ഇത്തരത്തിൽ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉറപ്പായും മെഡിക്കൽ നിർദ്ദേശങ്ങൾ തേടുക