റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ദ് അംബാനിയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റുമായുള്ള വിവാഹം ഈ വര്‍ഷം നടക്കാനിരിക്കുകയാണ്.
വിവാഹത്തിന് മുന്നോടിയായി ഗുജറാത്തിലെ ജാംനഗറില്‍ നടത്തുന്ന പ്രിവെഡ്ഡിംഗ് വിരുന്നില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 1 മുതല്‍ 3വരെയാണ് ആഘോഷങ്ങള്‍ നടക്കുക. ഈ വര്‍ഷം മുംബൈയില്‍ വെച്ചായിരിക്കും ഇരുവരുടെയും വിവാഹം.
മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മോര്‍ഗന്‍ സ്റ്റാന്‍ലി സിഇഒ ടെഡ് പിക്ക്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ഡിസ്‌നി സിഇഒ ബോബ് ഐഗര്‍, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, അഡ്‌നോക് സിഇഒ സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബേര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബാങ്ക് ഓഫ് അമേരിക്ക ചെയര്‍മാന്‍ ബ്രയാന്‍ തോമസ് മൊയ്നിഹാന്‍, ബ്ലാക്ക്സ്റ്റോണ്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ഷ്വാര്‍സ്മാന്‍, ഇവാങ്ക ട്രംപ്, ഖത്തര്‍ പ്രീമിയര്‍ മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, ടെക് നിക്ഷേപകന്‍ യൂറി മില്‍നര്‍, അഡോബ് സിഇഒ ശന്തനു നാരായണ്‍, ലൂപ സിസ്റ്റംസ് സിഇഒ ജെയിംസ് മര്‍ഡോക്ക്, ഹില്‍ഹൗസ് ക്യാപിറ്റല്‍ സ്ഥാപകന്‍ ഷാങ് ലെയ്, ബിപി ചീഫ് എക്‌സിക്യൂട്ടീവ് മുറെ ഓച്ചിന്‍ക്ലോസ്, എക്‌സോര്‍ സിഇഒ ജോണ്‍ എല്‍കാന്‍, മുന്‍ സിസ്‌കോ ചെയര്‍മാന്‍ ജോണ്‍ ചേമ്ബേഴ്‌സ്, ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് സിഇഒ ബ്രൂസ് ഫ്‌ലാറ്റ്, മെക്‌സിക്കന്‍ ബിസിനസ് മാഗ്‌നറ്റ് കാര്‍ലോസ് സ്ലിം, ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്‌സ് സ്ഥാപകന്‍ റേ ഡാലിയോ, ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ ഇന്‍ഷുറന്‍സ് ഓപ്പറേഷന്‍സ് വൈസ് ചെയര്‍മാന്‍ അജിത് ജെയിന്‍ എന്നിവരും ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ അടുത്തറിയാന്‍ ചടങ്ങിലൂടെ അതിഥികള്‍ക്ക് സാധിക്കും. ഗുജറാത്തിലെ ലാല്‍പൂര്‍, കച്ച് എന്നിവിടങ്ങളിലെ വനിതാ കലാകാരികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ അതിഥികള്‍ക്ക് സമ്മാനിക്കുകയും ചെയ്യും.
വിവാഹചടങ്ങിലേക്കായി ബന്ദ്വാനി സ്‌കാര്‍ഫുകള്‍ തയ്യാറാക്കുന്ന ഗുജറാത്തിലെ സ്ത്രീകളുടെ വീഡിയോ റിലയന്‍സ് ഫൗണ്ടേഷന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ നിത അംബാനിയും രംഗത്തെത്തിയിരുന്നു.
” ഈ സ്ത്രീകള്‍ തങ്ങളുടെ ഹൃദയവും ആത്മാവും ചേര്‍ത്താണ് കരകൗശല വസ്തുക്കള്‍ ഒരുക്കുന്നത്. അതിലൂടെ സ്വദേശി സമൂഹത്തെ ശാക്തീകരിക്കുകയും കരകൗശല കഴിവുകള്‍ സംരക്ഷിക്കുകയും ചെയ്യുന്നു,” എന്നാണ് ഫൗണ്ടേഷന്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നത്.
Read More……
- ദുവയ്ക്ക് കൂട്ടായി കുഞ്ഞനിയൻ എത്തി: സീരിയൽ നടി ലക്ഷ്മി പ്രമോദിന് ആൺകുഞ്ഞു പിറന്നു: വൈറലായി ലക്ഷ്മിയുടെ ഡാൻസ്| Lakshmi Premod
- സാനിയ മിർസയുടെ പേരുവിളിച്ചു കളിയാക്കി: പാക്കിസ്ഥാൻ ആരാധകരെ രൂക്ഷമായി നോക്കി സന ജാവേദ്: വൈറലായി വിഡിയോ| Sania Mirza and Sana Javed
- ‘കങ്കുവ’യുടെ പുതിയ അപ്ഡേറ്റുമായി അണിയറപ്രവർത്തകർ| Kanguva Movie Dubbing Started
- ദഹനക്കുറവിനെ നിസ്സാരമായി കാണരുത്, പാൻക്രിയാറ്റിക്ക് ക്യാൻസർ ലക്ഷണങ്ങൾ ഇങ്ങനെ..
- ഏത് തലവേദനയും ഞൊടിയിൽ മാറും; ഈ ഒറ്റമൂലികൾ ഉപയോഗിച്ച് നോക്കു
ഇന്ത്യയില്‍ വെച്ച് വിവാഹങ്ങള്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനവും ഈ വിവാഹത്തിന് അടിസ്ഥാനമായിട്ടുണ്ട്.
വിദേശരാജ്യങ്ങളിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍ക്ക് പകരമായി വിവാഹങ്ങള്‍ ഇന്ത്യയില്‍ നടത്തപ്പെടണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
”വിദേശ രാജ്യങ്ങളില്‍ വെച്ച് വിവാഹം നടത്തുന്നത് ഉചിതമാണോ? നമ്മുടെ രാജ്യത്ത് വെച്ച് തന്നെ വിവാഹം നടത്താത്തത് എന്തുകൊണ്ടാണ്? ഇന്ത്യയുടെ എത്രമാത്രം സമ്ബത്താണ് ഇത്തരത്തില്‍ പുറത്തേക്ക് ഒഴുകുന്നത്.
വിദേശത്ത് വെച്ച് വിവാഹം കഴിക്കുന്ന ഈ രീതി നമ്മുടെ രാജ്യത്ത് നിന്ന് ഇല്ലാതാക്കണം. മെയ്ഡ് ഇന്‍ ഇന്ത്യ പോലെ മാരി ഇന്‍ ഇന്ത്യയും പ്രോത്സാഹിപ്പിക്കണം,” എന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു.