സാധരണ ദഹക്കുറവുകൾ വരുന്നത് ദഹിക്കാൻ ബുദ്ധമുട്ടുള്ള ഏതെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ ആണ്. അതല്ലങ്കിൽ പഴകിയ പക്ഷങ്ങൾ മൂലവും ദഹനക്കുറവ് അനുഭവപ്പെടാം. പക്ഷെ എല്ലാ ദഹക്കേടുകളും സാധാരണമല്ല . പാൻക്രിയാറ്റിക്ക് ക്യാൻസറിന്റെ മുന്നോടിയാണ് ദഹനക്കുറവ് സംഭവിക്കാം. ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും പഞ്ചസാരയുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഉത്പാദിപ്പിക്കുന്ന ഒരവയവമാണ് പാൻക്രിയാസ്.പാൻക്രിയാസിലെ അനിയന്ത്രിതമായ കോശവളർച്ചയാണ് പാൻക്രിയാറ്റിക് ക്യാൻസർ എന്ന് പറയുന്നത്.
പാൻക്രിയാറ്റിക് ക്യാൻസറിൻ്റെ ലക്ഷണങ്ങൾ
വയറുവേദന
അടിവയറ്റിലെ വേദന അല്ലെങ്കിൽ അസ്വസ്ഥത പാൻക്രിയാറ്റിക് ക്യാൻസറിൻ്റെ ലക്ഷണമാണ്. പ്രത്യേകിച്ച്, അടിവയറ്റിലെ വേദനയാണ് പാൻക്രിയാറ്റിക് ക്യാൻസറിന്റെ പ്രധാന ലക്ഷണം.
മഞ്ഞപ്പിത്തം
ബിലിറൂബിൻ അടിഞ്ഞുകൂടുന്നത് മൂലം ചർമ്മത്തിൻ്റെയും കണ്ണുകളുടെയും മഞ്ഞനിറവും പാൻക്രിയാറ്റിക് ക്യാൻസറിൻ്റെ സൂചനയാകാം. ചര്മ്മത്തില് ഉണ്ടാകുന്ന ചൊറിച്ചിലും നിസാരമാക്കേണ്ട.
ഭാരം കുറയുന്നത്
പാൻക്രിയാറ്റിക് ക്യാൻസർ ഉൾപ്പെടെയുള്ള വിവിധതരം ക്യാൻസറുകളുടെ ഒരു സൂചനയാണ് വിശദീകരിക്കാനാകാത്ത വിധം ഭാരം കുറയുന്നത്.
വിശപ്പില്ലായ്മ
ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയുക അഥവാ വിശപ്പില്ലായ്മയും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സൂചനയാകാം.
ദഹനപ്രശ്നങ്ങൾ
ട്യൂമർ ദഹനപ്രക്രിയയെ ബാധിക്കുമ്പോൾ ഇളം നിറത്തിലുള്ള മലം, ഇരുണ്ട നിറത്തിലുള്ള മൂത്രം, മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ എന്നിവ ഉണ്ടാകാം. ഭക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നതും ഒരു ലക്ഷണമാകാം.
പ്രമേഹം
ചില സന്ദർഭങ്ങളിൽ, പാൻക്രിയാറ്റിക് ക്യാൻസർ പ്രമേഹ സാധ്യതയെ കൂട്ടും. പ്രത്യേകിച്ച് ട്യൂമർ പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ ബാധിക്കും.
Read more….ഏത് തലവേദനയും ഞൊടിയിൽ മാറും; ഈ ഒറ്റമൂലികൾ ഉപയോഗിച്ച് നോക്കു