ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് ഇ.ഡി വീണ്ടും സമൻസ് അയച്ചു. ഫെബ്രുവരി 26 ന് ഹാജരാകാൻ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Read More :
- ഡൽഹിയിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസും എ.എ.പിയും തമ്മിൽ ധാരണ
- ഇന്ദ്രാണി മുഖർജിയെക്കുറിച്ചുള്ള ഡോക്യു സീരീസ് ഫെബ്രുവരി 29 വരെ റിലീസ് ചെയ്യില്ലെന്ന് നെറ്റ്ഫ്ലിക്സ് : സി.ബി.ഐക്ക് പ്രത്യേക സ്ക്രീനിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവ്
- യമനിലെ ഹൂതി നിയന്ത്രണ മേഖലകളിൽ അഞ്ചു തവണ വ്യോമാക്രമണം നടത്തി അമേരിക്ക
- ശീതീകരിച്ച ഭ്രൂണങ്ങൾ നിയമപ്രകാരം കുട്ടികളാണെന്ന അലബാമ സുപ്രീം കോടതിവിധി ചർച്ചയാകുന്നു
- എന്താണ് ബ്ലൂ ആധാര്‍ കാര്‍ഡ്? അറിയേണ്ടതെല്ലാം…
നിയമപ്രകാരം ചെയ്യേണ്ടതെന്തും ചെയ്യുമെന്നതായിരുന്നു കഴിഞ്ഞ സമന്‍സുകളെ കുറിച്ചുള്ള ചോദ്യത്തിന് കെജ്രിവാളിന്റെ മറുപടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താതിരിക്കാന്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഇ.ഡിയുടെ പദ്ധതിയെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു.