ഡൽഹിയിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസും എ.എ.പിയും തമ്മിൽ ധാരണ

ന്യൂഡൽഹി: ഡൽഹിയിലെ സീറ്റുവിഭജനം സംബന്ധിച്ച് ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ധാരണയായതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഉടൻ ഉണ്ടാവും. ഡൽഹിയിലെ ഏഴ് സീറ്റുകളിൽ നാലെണ്ണത്തിൽ എ.എ.പിയും മൂന്നെണ്ണത്തിൽ കോൺഗ്രസും മത്സരിക്കും. യു.പിയിൽ അനിശ്ചിതത്വങ്ങൾക്കൊടുവിൽ എസ്.പിയുമായി സീറ്റ് ധാരണയായതിന് പിന്നാലെയാണ് ഡൽഹിയിലും കോൺഗ്രസ് സീറ്റ് ചർച്ചകളിൽ ധാരണയിൽ എത്തുന്നത്.

നേരത്തെ ഛണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എ.എ.പി സഖ്യം വിജയിച്ചിരുന്നു. മേയർ തെരഞ്ഞെടുപ്പിൽ വരണാധികാരി കൃത്രിമം കാട്ടിയതിനെ തുടർന്ന് ഇൻഡ്യ സഖ്യസ്ഥാനാർഥി പരാജയപ്പെട്ടുവെങ്കിലും തുടർന്ന് സുപ്രീംകോടതി ഇയാളെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
 

Read More :   

   

അതേസമയം, പഞ്ചാബിൽ ഇനിയും സീറ്റ് ധാരണയായിട്ടില്ല. പഞ്ചാബിലെ 13 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്നാണ് അരവിന്ദ് കെജ്രിവാൾ നേരത്തെ അറിയിച്ചത്. പഞ്ചാബിൽ സീറ്റ് വിഭജനം പൂർത്തിയാക്കാത്തത് ഇൻഡ്യ സഖ്യത്തിലും പ്രശ്നങ്ങങൾക്ക് കാരണമായിരുന്നു.