കോയമ്പത്തൂർ: അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ RAWE യുടെ ഭാഗമായി കർഷകർക്കായി മണ്ണിര കംമ്പോസ്റ്റും അസോളയും നിർമ്മിച്ച് കൊടുത്തു.
അരസംപാളയം പഞ്ചായത്തിൽ നിയോഗിക്കപ്പെട്ട 15 അംഗ വിദ്യാർത്ഥി സംഘമാണ് കാരച്ചേരി പ്രദേശത്തെ കർഷകർക്ക് വേണ്ടി മണ്ണിര കംമ്പോസ്റ്റും അസോളയും നിർമ്മിച്ച് കൊടുത്തത്. ജൈവകൃഷിക്ക് ഏറ്റവും അധികം ഉപയോഗിക്കുന്ന വളമാണ് മണ്ണിര കമ്പോസ്റ്റ്.
ഇതിന്റെ നിർമ്മാണ ഘട്ടത്തിൽ ലഭിക്കുന്ന വെർമി വാഷും വളരെ അധികം ഉപയോഗപ്രധമാണ്. ചെടിയുടെ വളർച്ച ത്വരപ്പെടുത്താനും മണ്ണിന്റെ സ്വാഭാവികതയും വളക്കുറും നിലനിർത്താനും മണ്ണിര കമ്പോസ്റ്റ് ന് കഴിയും.
ഓരോ ചെടിക്കും മണ്ണിര കമ്പോസ്റ്റ് ചേർക്കേണ്ടത് വ്യത്യസ്ത അളവിലാണ്. ഫല വർഗവിളകൾക്ക് മരമൊന്നിന് മാസത്തിൽ 200 ഗ്രാം, വൃക്ഷവിളകൾക്ക് മാസത്തിൽ 400 ഗ്രാം, പച്ചക്കറികൾക്ക് ചെടിയൊന്നിന് മാസത്തിൽ ഒരു തവണ 100 ഗ്രാം, ധാന്യവിളകൾക്ക് ഒരു ഹെക്ടറിന് രണ്ടു ടൺ എന്നിങ്ങനെയാണ് മണ്ണിര കമ്പോസ്റ്റ് ചേർക്കേണ്ടത്.
Read More…..
- ‘കങ്കുവ’യുടെ പുതിയ അപ്ഡേറ്റുമായി അണിയറപ്രവർത്തകർ| Kanguva Movie Dubbing Started
- ‘മറക്കില്ല ഈ അഭിനയവിസ്മയത്തെ’: മലയാളത്തിന്റെ പ്രിയ നടി കെപിഎസി ലളിത വിടപറഞ്ഞിട്ട് ഇന്നേക്ക് രണ്ടാണ്ട്| K. P. A. C. Lalitha
- മുടി കൊഴിച്ചിൽ പിടിച്ചു കെട്ടിയതു പോലെ നിൽക്കും, നരയും മാറും: ഇത് അമ്മമാരുടെ രഹസ്യ കൂട്ട്, ഈ കാച്ചിയ വെളിച്ചെണ്ണ ഉപയോഗിച്ച് നോക്കു
- ശരീരത്തിലെ ഈ മാറ്റങ്ങൾ സ്കിൻ ക്യാന്സറിന്റെ സൂചനയാണ്; ഇവയിലേതെങ്കിലും നിങ്ങളുടെ ശരീരത്തിലുണ്ടോ?
- നല്ലതു പോലെ ദാഹിക്കുമ്പോൾ തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം
എണ്ണിയാൽ തീരാത്ത ഗുണങ്ങളുള്ള,സസ്യ മൂലകങ്ങളാൽ സമ്പന്നമായ ജൈവവളമാണ് അസോള. കന്നുകാലികൾക്കും, കോഴികൾക്കും, മത്സ്യങ്ങൾക്കും തീറ്റയായി അസോള നൽകാറുണ്ട്. മാത്രമല്ല നൈട്രജന്റെ ലഭ്യത വർധിപ്പിക്കാൻ സസ്യങ്ങൾക്ക് വളമായും അസോള ഇടാറുണ്ട്.
കോളേജ് ഡീൻ ഡോ.സുധീഷ് മണലിൽ, ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ.വി.എസ്.മണിവാസഗം, ഡോ.പ്രാൺ എം, ഡോ.മനോൻമണി കെ. എന്നിവരുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.