ചർമ്മത്തിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍. മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങളുണ്ട്.ത്വക്ക് ക്യാൻസറിനുള്ള പ്രധാന കാരണം സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (UV) വികിരണം ആണ്.
സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ കോശത്തിന്റെ ഡിഎൻഎയെ നശിപ്പിക്കുന്നതും മൂലവും പ്രതിരോധശേഷി ദുര്‍ബലമാകുന്നതു മൂലവും സ്കിന്‍ ക്യാന്‍സര്‍ സാധ്യത കൂടാം. അൾട്രാവയലറ്റ് വികിരണം ചർമ്മകോശങ്ങളിലെ ഡിഎൻഎയെ നശിപ്പിക്കുന്നു, ഇത് അനിയന്ത്രിതമായ വളർച്ചയ്ക്കും ക്യാൻസറിന്റെ വികാസത്തിനും കാരണമാകുന്ന മ്യൂട്ടേഷനുകളിലേയ്ക്കും നയിക്കുന്നു. കൃത്യ സമയത്തു ചികിത്സ ലഭ്യമായാൽ ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗം കൂടിയാണ് ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം. എന്നാൽ പലരും ഈ ലക്ഷണങ്ങളെ നിസ്സാരമായി തള്ളി കളയുകയാണ് ചെയ്യുന്നത്.
- Read more…
- കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു: ഹൃദയസ്തംഭനത്തിൽ നിന്നും രക്ഷപെടാൻ ടോം ലോക്യർ കണ്ടെത്തിയ മാർഗ്ഗം ഇതാണ്, നിങ്ങൾക്ക് ഇതിനെ കുറിച്ച് അറിയാമോ?
- പഴങ്ങൾ കഴിച്ചാൽ ഷുഗർ കൂടുമെന്നു പേടിക്കണ്ട; ഇതാ ഷുഗറുള്ളവർക്ക് കഴിക്കാൻ സാധിക്കുന്ന പഴങ്ങൾ
- Healthy vegetable chapati | ഒരു ഹെൽത്തി പച്ചക്കറി ചപ്പാത്തി
- ദേവികയ്ക്ക് തണലായി ഇനി അരവിന്ദ്: ഗായിക രാധിക തിലകിന്റെ മകൾ വിവാഹിതയായി: ചിത്രങ്ങൾ| Radhika Thilak Daughter Wedding
- Burger | ബർഗർ ഇനി വീട്ടിലുണ്ടാകാം
സ്കിൻ ക്യാൻസർ ലക്ഷണങ്ങൾ എന്തെല്ലാം?
ചര്‍മ്മത്തിലെ നിറമാറ്റം
മുറിവുകൾ
ചർമ്മത്തിൽ വ്രണം
രക്തസ്രാവം
ത്വക്കിൽ രൂപമാറ്റം
ചര്‍മ്മത്തിലെ ചൊറിച്ചില്‍
ചർമ്മത്തിലെ ആകൃതി, വലിവ്, ഘടന എന്നിവയിൽ വ്യത്യാസം
നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
മുഖക്കുരു വന്നിട്ട് പോകാതിരിക്കുക
ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക
പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍
കറുത്ത പാടുകള്‍
ചിലര്‍ക്ക് തൊലിപ്പുറത്ത് ചൊറിച്ചില്‍, പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയൊക്കെയാകാം ലക്ഷണം. തലയോട്ടിയിലെ ത്വക്കില്‍, കണ്ണിന്റെ പാളികളില്‍ , കൈവിരലുകളില്‍, കാല്‍വിരലുകള്‍ക്കിടയില്‍ അങ്ങനെ എവിടെ വേണമെങ്കിലും സ്കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം. ശിരോചർമ്മത്തില്‍ ഉണങ്ങാത്തതോ വീണ്ടും വരുന്നതോ ആയ വ്രണങ്ങള്‍ ചിലപ്പോള്‍ തലയോട്ടിയിലെ ക്യാൻസറിന്‍റെ ഒരു ലക്ഷണമാകാം. നിങ്ങൾക്ക് സംശയം തോന്നുന്ന തരത്തിൽ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉറപ്പായും പരിശോധനയ്ക്കു വിധേയമാക്കുക
Skin cancer