തിരുവനന്തപുരം: പൊതുപരീക്ഷയെഴുതുന്ന പ്ലസ് ടു, എസ്.എസ്.എൽ.സി. കുട്ടികൾക്ക് കൈറ്റ് വിക്ടേഴ്സിൽ വ്യാഴാഴ്ച മുതൽ സംശയനിവാരണത്തിനുള്ള തത്സമയ ഫോൺ ഇൻ ക്ലാസുകൾ തുടങ്ങുന്നു. ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണുണ്ടാകുക.
വ്യാഴാഴ്ച രാവിലെ 10-ന് പ്ലസ്ടു കംപ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻ, 12-ന് മലയാളം, 2-ന് അക്കൗണ്ടൻസി എന്നീ വിഷയങ്ങളുടെ ലൈവ് സെഷനാണ് നടത്തുന്നത്. 23-ന് രാവിലെ 10-ന് പ്ലസ്ടു ഇംഗ്ലീഷ്, 12-ന് പൊളിറ്റിക്കൽ സയൻസ്, 2-ന് ഇക്കണോമിക്സ്. 24-ന് രാവിലെ 10-ന് എസ്.എസ്.എൽ.സി. കെമിസ്ട്രി, ഉച്ചയ്ക്ക് 12-ന് ഫിസിക്സ്, രണ്ടിന് ഗണിതം, 4-ന് ഹിന്ദി. 26-ന് രാവിലെ 10 മുതൽ 12 വരെ പ്ലസ്ടു ബോട്ടണി, സുവോളജി, വൈകീട്ട് 4-ന് പ്ലസ്ടു ബിസിനസ് സ്റ്റഡീസ്, 12-ന് എസ്.എസ്.എൽ.സി സോഷ്യൽ സയൻസും 2-ന് ബയോളജിയും. 27-ന് രാവിലെ 10-ന് എസ്.എസ്.എൽ.സി. ഇംഗ്ലീഷ്, 2-ന് മലയാളം, 12-ന് പ്ലസ്ടു ഫിസിക്സ്, 4-ന് ഹിസ്റ്ററി. 28-ന് രാവിലെ 10-ന് പ്ലസ്ടു ഹിന്ദി, 12-ന് കെമിസ്ട്രി, 2-ന് കണക്ക്
എൺപതിലധികം റിവിഷൻ ക്ലാസുകൾ youtube.com/itsvicters ൽ ലഭിക്കും. ലൈവ് ഫോൺ ഇൻ പ്രോഗ്രാമിലേക്കു വിളിക്കേണ്ട നമ്പർ: 18004259877
Read More:
- 23 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; 88 സ്ഥാനാർത്ഥികൾ സ്ത്രീകൾ
- മുഖ്യമന്ത്രിയുടെ മുഖാമുഖം: നവകേരള സ്ത്രീ സദസ് ഇന്ന്; വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകൾ പങ്കെടുക്കും
- അറസ്റ്റിൻ്റെ നിഴലിലുള്ള കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി; പൂച്ചപെറ്റ് കിടക്കുന്ന ഖജനാവിന് കോടികൾ നഷ്ടമുണ്ടാക്കുന്ന തീരുമാനത്തിന് പിന്നിലെന്ത്? അടുത്ത ക്യാബിനറ്റ് പദവിയിൽ എത്താൻ പോകുന്ന അവതാരം ആര്?
- ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിലെ ആദ്യ അറസ്റ്റ്; തട്ടിപ്പ് സംഘത്തെ പിടികൂടിയത് ഗുജറാത്തിൽ നിന്ന്
- ചൂട് കൂടുന്നു; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക