ഇടയ്ക്ക് പലർക്കും ശരീരത്തിൽ സൂചി കുത്തുന്നത് പോലെയുള്ള വേദന അനുഭവപ്പെടാറുണ്ട്. പെട്ടന്ന് ഇത്തരത്തിലുള്ള വേദന അനുഭവപ്പെടുന്നതിനാൽ തന്നെ പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഇങ്ങനെ സംഭവിക്കുന്ന വേദന എന്ത് കൊണ്ട് വരുന്നു എന്ന് പലർക്കും അറിയില്ല. വിറ്റാമിന് ഡി യുടെ അഭാവം സൂചി കുത്തുന്നത് പോലെയുള്ള വേദനയ്ക്ക് കാരണമാകും. വിറ്റാമിന് ഡിയുടെ അപര്യാപ്തത പല ശാരീരിക ബുദ്ധിമുട്ടുകൾക്കും കാരണമാകും
വിറ്റാമിൻ ഡിയുടെ കുറവ് മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ എന്തെല്ലാം?
അമിതവണ്ണം
സൂചി കുത്തുന്ന വേദന
മുടികൊഴിച്ചിൽ
വിഷാദരോഗം
ക്ഷീണം
ഉറക്കമില്ലായ്മ
വിറ്റാമിന് ഡിയുടെ അപര്യാപ്തത കുറയ്ക്കുവാൻ സൂര്യപ്രകാശം ഏൽക്കുക്കുക എന്നതാണ് ഉത്തമ വഴി. ചല ഭക്ഷണങ്ങൾ മുഖേനയും വിറ്റാമിൻ ഡി ശരീരത്തിൽ ലഭ്യമാകും.
വിറ്റാമിന് ഡി ലഭ്യമാകുന്ന ഭക്ഷണങ്ങൾ
കൂണ്‍
മഷ്റൂം അഥവാ കൂണ്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍. അതിനാല്‍ കൂണ്‍ കഴിക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
സോയാ
സോയാ പില്‍ക്കാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മറ്റ് പോഷകങ്ങള്‍ക്കൊപ്പം വിറ്റാമിന്‍ ഡിയും ഇവയില്‍ അടങ്ങിയിരിക്കുന്നു.
ഫാറ്റി ഫിഷ്
ഫാറ്റി ഫിഷാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ ഉറവിടമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്. അതിനാല്‍ ഇവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
മുട്ട
മുട്ടയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയുടെ മഞ്ഞയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. അതിനാല്‍ ദിവസവും രാവിലെ ഒരു മുട്ട കഴിക്കുന്നത് നല്ലതാണ്.
ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.