മലപ്പുറം: ടി.പി. ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ. കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത. മുസ്ലീം ലീഗ് നേതാവ് നേതാവ് കെ.എം. ഷാജിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കുഞ്ഞനന്തന്‍ ഭക്ഷ്യവിഷബാധ ഏറ്റാണ് മരിച്ചത്. ടിപി കൊലക്കേസില്‍ സി.പി.എം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായിരുന്നു കുഞ്ഞനന്തന്‍. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ.എം. ഷാജി പറഞ്ഞു.
ഫസല്‍ കൊലക്കേസിലെ മൂന്ന് പ്രതികളും മൃഗീയമായി കൊല്ലപ്പെടുകയുണ്ടായി. കുറച്ചു ആളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊലപാതകം നടത്തി തിരിച്ചുവരും. ഇവരില്‍നിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ഫസല്‍ കൊലപാതക കേകസിലെ മൂന്ന് പേരെ കൊന്നത് സി.പി.എമ്മാണ്. ഷുക്കൂര്‍ കൊലപാതക കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും കെ.എം. ഷാജി പറഞ്ഞു.
ടി.പി. ചന്ദ്ര ശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്ന പി.കെ. കുഞ്ഞനന്തന്‍ 2020 ജൂണിലാണ് മരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടയിലായിരുന്നു മരണം. ടി.പി വധക്കേസില്‍ 13-ാം പ്രതിയായിരുന്നു.
ജയിലിലായിരിക്കുമ്പോഴും അദ്ദേഹത്തെ സി.പി.എം ഏരിയാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. ടി.പി വധത്തില്‍ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സി.പി.എം നേതൃത്വം സ്വീകരിച്ചിരുന്നത്. മലപ്പുറം കൊണ്ടോട്ടി മുസ്ലീം ലീഗ് മുനിസിപ്പല്‍ സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more ….
- ആത്മഹത്യ ചെയ്ത മോഡലിൻ്റെ അവസാനകോൾ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്; താനിയയുടെ മരണത്തിൽ ചോദ്യം ചെയ്യാൻ നോട്ടീസയച്ച് പൊലീസ്
- അമ്മയും സഹോദരനും മരിച്ചത് ബാബു ജീവിതത്തിലേക്ക് മടങ്ങിവന്ന രണ്ടാം വാർഷികത്തിൽ; ആത്മഹത്യയെന്ന് പൊലീസ്
- പ്ലസ് വൺ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത: കരാട്ടെ പരിശീലകൻ അറസ്റ്റിൽ
- ആറ്റുകാൽ പൊങ്കാല: ബെംഗളൂരു – കൊച്ചുവേളി സ്പെഷൽ ട്രെയിൻ ഇന്നും 24നും
- 40 അഭിഭാഷകർക്കെതിരെ കേസെടുത്ത സംഭവം: എസ്ഐക്ക് സസ്പെൻഷൻ