സൂറത്ത്: മോഡൽ താനിയ സിംഗിൻ്റെ(28) ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യും. ഐപിഎല്ലിൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശർമ്മക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.
കേസ് അന്വേഷണം 23 കാരനായ താര നീങ്ങുന്നുവെന്നും പൊലീസിന് നിർണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താനിയയുടെ ഫോൺ രേഖകൾ നേരത്തെ പൊലീസ് പരിശോധിച്ചിരുന്നു. കോൾ വിവരങ്ങളും ഒപ്പം മെസേജ് വിവരങ്ങളും പരിശോധിച്ചതിൽ നിന്നാണ് അന്വേഷണം അഭിഷേക് ശർമ്മയിലേക്ക് എത്തിയിരിക്കുന്നതെന്നാണ് വിവരം.
സൂറത്ത് വെസു റോഡിലെ ഹാപ്പി എലഗൻസ് അപ്പാർട്ട്മെൻ്റിലായിരുന്നു താനിയ താമസിച്ചിരുന്നത്. ഫാഷൻ ലോകത്ത് സജീവമായിരുന്ന താനിയയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആത്മഹത്യനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂ ഗത തോന്നിയതിനെ തുടർന്ന് കുടുംബം നൽകിയ പരാതിയുടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അഭിഷേകും താനിയയും അടുപ്പത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. മരണത്തിന് മുമ്പ് താനിയ അവസാനമായി ബന്ധപ്പെട്ടത് അഭിഷേകിൻ്റെ മൊബൈലിലേക്കായിരുന്നു. ഫോണിലേക്ക് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തുവെങ്കിലും താരം മറുപടി നൽകിയിട്ടില്ല.
ഇരുപത്തിമൂന്നുകാരനായ അഭിഷേക്, സൺറൈസേഴ്സ് ഹൈദരാബാദിനുവേണ്ടി കളിച്ചിട്ടുണ്ട്. 2022 സീസണിൽ ഹൈദരാബാദിനായി 426 ആദ്യമായി താരം നേടിയത്. കഴിഞ്ഞവർഷം 11 മത്സരങ്ങളിൽനിന്നായി 226 റൺസും നേടിയിരുന്നു. അണ്ടർ 19, ഇന്ത്യ എ ടീമുകൾക്കും വേണ്ടി താരം കളിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന താരമാണ് അഭിഷേക്.
Read More:
- 23 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; 88 സ്ഥാനാർത്ഥികൾ സ്ത്രീകൾ
- മുഖ്യമന്ത്രിയുടെ മുഖാമുഖം: നവകേരള സ്ത്രീ സദസ് ഇന്ന്; വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകൾ പങ്കെടുക്കും
- അറസ്റ്റിൻ്റെ നിഴലിലുള്ള കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി; പൂച്ചപെറ്റ് കിടക്കുന്ന ഖജനാവിന് കോടികൾ നഷ്ടമുണ്ടാക്കുന്ന തീരുമാനത്തിന് പിന്നിലെന്ത്? അടുത്ത ക്യാബിനറ്റ് പദവിയിൽ എത്താൻ പോകുന്ന അവതാരം ആര്?
- ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിലെ ആദ്യ അറസ്റ്റ്; തട്ടിപ്പ് സംഘത്തെ പിടികൂടിയത് ഗുജറാത്തിൽ നിന്ന്
- ചൂട് കൂടുന്നു; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക