ബംഗളൂരു: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് ഇന്നും 24നും സ്പെഷൽ ഫെയർ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് നാളെയും 25നുമാണ് സർവീസ്. സ്പെഷൽ ഫെയർ ട്രെയിനായതിനാൽ 30% വരെ ടിക്കറ്റ് നിരക്ക് ഉയരും. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.
ഒരു എ.സി. ടു ടയർ, 13 എ.സി. ത്രീ ടയർ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് സീറ്റിങ് കം ലഗേജ് റാക്ക് എന്നിങ്ങനെ 18 കോച്ചുകൾ ട്രെയിനിന് ഉണ്ടാകും. 23നും 25നും ഇവയുടെ മടക്കയാത്രയുമുണ്ടാകും. എസ്.എം.വി.ടി.-കൊച്ചുവേളി എക്സ്പ്രസ് സ്പെഷ്യൽ (06501) രാത്രി 11.55ന് പുറപ്പെടും. രാത്രി 07.10ന് കൊച്ചുവേളിയിലെത്തും. തിരിച്ച് കൊച്ചുവേളിയിൽ നിന്ന് രാത്രി 10ന് പുറപ്പെടുന്ന കൊച്ചുവേളി-എസ്.എം.വി.ബി. എക്സ്പ്രസ് സ്പെഷ്യൽ (06502) പിറ്റേന്ന് വൈകീട്ട് 04.30ന് ബെംഗളൂരുവിലെത്തും.
വൈറ്റ് ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, ജൊലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
Read More:
- 23 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; 88 സ്ഥാനാർത്ഥികൾ സ്ത്രീകൾ
- മുഖ്യമന്ത്രിയുടെ മുഖാമുഖം: നവകേരള സ്ത്രീ സദസ് ഇന്ന്; വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകൾ പങ്കെടുക്കും
- അറസ്റ്റിൻ്റെ നിഴലിലുള്ള കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി; പൂച്ചപെറ്റ് കിടക്കുന്ന ഖജനാവിന് കോടികൾ നഷ്ടമുണ്ടാക്കുന്ന തീരുമാനത്തിന് പിന്നിലെന്ത്? അടുത്ത ക്യാബിനറ്റ് പദവിയിൽ എത്താൻ പോകുന്ന അവതാരം ആര്?
- ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിലെ ആദ്യ അറസ്റ്റ്; തട്ടിപ്പ് സംഘത്തെ പിടികൂടിയത് ഗുജറാത്തിൽ നിന്ന്
- ചൂട് കൂടുന്നു; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക