മാനന്തവാടി: അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. എന്നാൽ അത് ഉപയോഗിക്കുന്നില്ലെന്നും അതിനാലാണ് തനിക്കിവിടെ വരേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ വന്യമൃഗ ആക്രമണം മൂലം കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി പ്രജീഷ്, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം വെള്ളച്ചാലിൽ പോൾ, പടമല പനച്ചിയിൽ അജീഷ് എന്നിവരുടെ വീടുകളിലാണ് മന്ത്രി സന്ദർശനം നടത്തിയത്.
വന്യമൃഗശല്യം കുറയ്ക്കാൻ സാധ്യമായതെല്ലാം കേന്ദ്രസർക്കാർ ചെയ്യുമെന്ന് അജീഷിന്റെ മക്കളോട് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് എത്തിയത്. കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടെ വ്യാഴാഴ്ച യോഗത്തിന് വിളിച്ചിട്ടുണ്ട്. ഈ മൂന്നു സംസ്ഥാനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാവിലെ മൂന്ന് സംസ്ഥാനങ്ങളിലെ വനംവകുപ്പ് ഉദ്യോസ്ഥരെ മന്ത്രി യോഗത്തിന് വിളിച്ചിട്ടുണ്ട്. കൂടാതെ കർഷകരെയും സംഘടനാ നേതാക്കളേയും മത മേലധ്യക്ഷൻമാരെയും മന്ത്രി കാണും.
Read More…..
- പകയും പ്രതികാരവും: ‘കടകൻ’ ട്രെയിലർ പുറത്തിറങ്ങി| ‘Kadakan’ trailer
- അവാർഡ് നല്കുന്നതിനിടെ നയൻതാരയെ ചുംബിച്ചു ഷാരൂഖ് ഖാൻ: വൈറലായി വീഡിയോ|Shah Rukh Khan|Dadasaheb Phalke|Nayanthara
- ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയ്ക്ക് ശേഷം ബോളിവുഡിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു: നിമിഷ സജയൻ| Nimisha Sajayan
- പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു| Ameen Sayani Iconic Radio Presenter Dies At 91
- ‘പി.ടി. തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല: പ്രതിസന്ധികളിൽ കൂടെ നിന്നു’: ഭാവന
















