ഹൈദരാബാദ്: സൂറത്തിലെ മോഡലിന്റെ മരണത്തിൽ ഇന്ത്യൻ യുവതാരത്തെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശർമയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്. 28കാരിയായ ടാനിയ സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപടി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതിപ്പെട്ടതോടെ പൊലീസ് അന്വേഷണം തുടങ്ങി.
തിങ്കളാഴ്ചയാണ് ടാനിയയെ സൂറത്തിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശിയായ ഇവർ 18 മാസത്തോളമായി ഫാഷൻ ഡിസൈനിങ് പഠിക്കുകയായിരുന്നു. ടാനിയയും അഭിഷേക് ശർമയും ഏറെ നാളായി പരിചയത്തിലായിരുന്നു എന്നാണ് വിവരം. എന്നാൽ കുറച്ച് മാസങ്ങളായി ഇവർ തമ്മിൽ ബന്ധമൊന്നുമില്ല. മോഡലിന്റെ ഫോൺ പരിശോധിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഇതോടെയാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിച്ചത്.
സംഭവത്തിൽ അഭിഷേക് ശർമയുടെ പങ്കിനെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ടാനിയയും അഭിഷേക് ശർമയും അടുപ്പത്തിലായിരുന്നെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. മരിക്കുന്നതിനു മുൻപ് ടാനിയ അവസാനമായി വിളിച്ചത് അഭിഷേക് ശർമയുടെ ഫോണിലേക്കായിരുന്നു.
23 കാരനായ അഭിഷേക് ശർമ ഓൾറൗണ്ടറാണ്. പുതിയ ഐപിഎൽ സീസണിനുള്ള തയ്യാറെടുപ്പിനിടയിലാണ് താരം വിവാദങ്ങളിൽ ഇടംപിടിക്കുന്നത്. സൺറൈസേഴ്സ് ഹൈദരാബാദ് ടീം അംഗമാണ്. 2023 ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി 11 മത്സരങ്ങൾ കളിച്ച താരം 226 റൺസാണ് ആകെ നേടിയത്. 2022 ഐപിഎല്ലില്‍ ഹൈദരാബാദിനായി 426 റൺസെടുത്തിരുന്നു. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ് ടീമിലും താരം കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിന്റെ താരമാണ്.
Read More…..
- പകയും പ്രതികാരവും: ‘കടകൻ’ ട്രെയിലർ പുറത്തിറങ്ങി| ‘Kadakan’ trailer
- അവാർഡ് നല്‍കുന്നതിനിടെ നയൻതാരയെ ചുംബിച്ചു ഷാരൂഖ് ഖാൻ: വൈറലായി വീഡിയോ|Shah Rukh Khan|Dadasaheb Phalke|Nayanthara
- ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയ്ക്ക് ശേഷം ബോളിവുഡിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു: നിമിഷ സജയൻ| Nimisha Sajayan
- പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു| Ameen Sayani Iconic Radio Presenter Dies At 91
- ‘പി.ടി. തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല: പ്രതിസന്ധികളിൽ കൂടെ നിന്നു’: ഭാവന