വയനാട്: വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിതി ഗതികൾ വിലയിരുത്താൻ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിലെത്തി. ബത്തേരി ദൊട്ടപ്പൻകുളത്ത് ഗ്രാൻ്റ് ഐറിസ് ഹോട്ടലിൽ ബിജെപി നേതൃത്വവുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രി സന്ദർശിക്കുമെന്നാണ് വിവരം. കേന്ദ്ര- കേരള കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നിലവിലെ അവസ്ഥ ചർച്ച ചെയ്യുകയും ചെയ്യും.
വയനാട്ടില്‍ തുടര്‍ച്ചയായി വന്യജീവി ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മ മൂലമാണെന്നും പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ കേന്ദ്രമന്ത്രിയെ സമീപിച്ചിരുന്നു. തുടർന്നാണ് മന്ത്രി ബുധനാഴ്ച വയനാട് സന്ദര്‍ശിക്കാന്‍ എത്തിയത്.
കേരളത്തിലെ മുഖ്യമന്ത്രിയും വനംമന്ത്രിയുമൊക്കെ എക്സ്പയറി ഡേറ്റ് കഴിഞ്ഞവരാണെന്നും വന്യജീവി ആക്രമണമടക്കമുള്ള പ്രശ്നങ്ങളിൽ ഇവരെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. 25 വർഷം പിറകിലാണ് മന്ത്രിമാർ. വന്യജീവി ആക്രമണം നേരിടാൻ ഫലപ്രദമായതൊന്നും നടത്തുന്നില്ല. നൂതന സംവിധാനങ്ങളില്ല. എ.കെ.ശശീന്ദ്രൻ പോലും ഏറെ വൈകിയാണ് വയനാട്ടിലെത്തിയതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Read More…..
- പകയും പ്രതികാരവും: ‘കടകൻ’ ട്രെയിലർ പുറത്തിറങ്ങി| ‘Kadakan’ trailer
- അവാർഡ് നല്കുന്നതിനിടെ നയൻതാരയെ ചുംബിച്ചു ഷാരൂഖ് ഖാൻ: വൈറലായി വീഡിയോ|Shah Rukh Khan|Dadasaheb Phalke|Nayanthara
- ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയ്ക്ക് ശേഷം ബോളിവുഡിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു: നിമിഷ സജയൻ| Nimisha Sajayan
- പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു| Ameen Sayani Iconic Radio Presenter Dies At 91
- ‘പി.ടി. തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല: പ്രതിസന്ധികളിൽ കൂടെ നിന്നു’: ഭാവന