ബാർക്‌സ്‌ഡെയ്ൽ (ലൂസിയാന) ∙ അമേരിക്കൻ വ്യോമസേനയിൽ മലയാളി വനിതയ്ക്ക് മേജർ പദവി. അഭിഭാഷകയായ സിബിൽ രാജനാണ് ബാർക്‌സ്‌ഡെയ്ൽ എട്ടാം വ്യോമസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മേജർ പദവി ഏറ്റെടുത്തത്. കേണൽ ജോഷ്വാ യോനോവ് ചടങ്ങിൽ പങ്കെടുത്തു. അമേരിക്കൻ വ്യോമസേന ഇതാദ്യമായിട്ടാണ് മലയാളി വനിത മേജറായി സ്ഥാനമേൽക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി സുഹൃത്തുക്കളോടൊപ്പം ഡാലസിൽ നിന്നും മാതാപിതാക്കളായ തിരുവല്ല കല്ലുങ്കൽ, തേക്കിൽ തുണ്ടിയിൽ തോമസ് രാജനും അനു രാജനും പങ്കെടുത്തു. എട്ടാം വ്യോമസേന ബേസ് ഹെഡ് ക്വാർട്ടേഴിൽ ചീഫ് ഓഫ് ജനറൽ ലോ ആൻഡ് എത്തിക്സിൽ കമാൻഡർക്കും സ്റ്റാഫിനും നിയമോപദേശം നൽകുന്നതാണ് സിബിൽ രാജന്‍റെ പ്രധാന ഉത്തരവാദിത്വം. എട്ടാം ലീഗൽ ഓഫിസിൽ ചേരുന്നതിനു മുൻപ് സിബിൽ രാജൻ ബാർക്ക്സ്ഡയിൽ എയർഫോർസ്സ് ബേസിൽ ഏരിയാ ഡിഫൻസ് കൗൺസിലറായും ടെക്‌സസ് സുപ്രീം കോടതിയിൽ അഭിഭാഷകയായും പ്രവർത്തിച്ചിട്ടുണ്ട്.ഭർത്താവ് മൈക്കൾ ഹാൻസ് . സഹോദരൻ സിറിൽ, സഹോദരി ഷെറിൽ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ