ദുബായ് ∙ 35 വർഷമായി ദുബായിലെ സാമൂഹിക – സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ ഹരിതം കൊച്ചുബാവ പുരസ്കാര ജേതാവ് ബഷീർ തിക്കോടിക്ക് സുഹൃത്ത് സംഘത്തിന്റെ സ്നേഹാദരം. യുഎഇ ഗവൺമെന്റിന്റെ ഗോൾഡൻ വീസ ലഭിച്ചതിന്റെ ഭാഗമായാണ് സുഹൃത്തുക്കൾ ചേർന്ന് ‘സ്നേഹ സംഗമം’ ചടങ്ങ് നടത്തി ആദരിച്ചത്.
അൽ ബുസ്താൻ സെൻട്രറിൽ നടന്ന പരിപാടിയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപ്പറേഷൻസ് എം.ഡി. ഷംലാൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹസ്സൻ ഫ്ലോറ, ഇക്ബാൽ മാർക്കോണി ഇ സി എച്ച്, ഡോ. മുഹമ്മദ് കാസിം, മുരളി മാസ്റ്റർ, രഘുനാഥൻ, പാൻ ഗൾഫ് ബഷീർ, കരീം വെങ്കിടങ്, ഇ.പി ജോണ്സന്, റിയാസ് ചേലേരി, അഡ്വ. സഫീർ മുസ്തഫ, റിയാസ് കിൽട്ടൻ, ത്വൽഹത്ത് ഫോറം ഗ്രുപ്പ്, സിറാജ് ആസ്റ്റർ, അഡ്വ. ഷറഫുദ്ദീൻ, ഫയാസ് നന്മണ്ട, നിസാർ നരിക്കുനി, ചാക്കോ ഊളക്കാടൻ, ഹക്കീം വാഴക്കാല, റഫീഖ് സിയാന, ബഷീർ ബെല്ലോ, അനസ് നരിക്കുനി, സഫീൽ കണ്ണൂർ, ജയപ്രകാശ് പയ്യന്നൂർ, യൂനുസ് തണൽ, ഫിറോസ് പയ്യോളി തുടങ്ങിയവർ സംസാരിച്ചു. ഷംലാൽ അഹ്മദും ഹസൻ ഫ്ലോറയും ബഷീർ തിക്കോടിക്ക് മൊമന്റോ സമ്മാനിച്ചു.
പാട്ടും ചുമന്നൊരാൾ, കാഫ്മല കണ്ട ഇശൽക്കാറ്റ്, നാം ഒരു തോറ്റ ജനത, മരുഭൂമിയുടെ സൗമ്യ സപര്യ, മഞ്ഞുതുള്ളിയിൽ അഗ്നിബാധ, കൊലവിളികൾക്കും നിലവിളികൾക്കും ഇടയിൽ, എപിഗ്രാഫ് തുടങ്ങിയ പത്തോളം പുസ്തകങ്ങൾ ബഷീർ തിക്കോടി രചിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ