ന്യൂഡല്‍ഹി: ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിനന്ദിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ബജറ്റ് സമ്മേളനത്തിനിടെ ഡല്‍ഹി നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങള്‍ കോടതികളെ ക്ഷേത്രങ്ങളായി കരുതുന്നു. അതുകൊണ്ടാണ് ഒരു ജഡ്ജി വിധി പ്രസ്താവിക്കുമ്ബോള്‍ അത് ഒരു തരത്തില്‍ ദൈവത്തിന്റെ പ്രവൃത്തിയായി കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ എന്താണോ സംഭവിച്ചത് അത് തെളിയിക്കുന്നത് അവിടെ ഭഗവാൻ കൃഷ്ണൻ ഉണ്ടായിയിരുന്നു എന്നതാണ്. ചീഫ് ജസ്റ്റിസില്‍ ദൈവമുണ്ടായിരുന്നു” – കെജ്രിവാള് പറഞ്ഞു.
Read more :
- രാജ്യത്തെപ്പറ്റി നിസ്വാർഥമായി ചിന്തിക്കുന്ന ആരുടെ കൂടെയും മക്കൾ നീതി മയ്യം സഹകരിക്കും : കമൽ ഹാസൻ
- ഡൽഹിയിലും പുണെയിലും പൊലീസ് നടത്തിയ ലഹരിവേട്ടയിൽ കണ്ടെത്തിയത് 1,100 കിലോ മെഫഡ്രോൺ
- ഐ.പി.എസ് ഓഫീസർക്ക് നേരെ ഖലിസ്ഥാൻ പരാമർശം നടത്തിയിട്ടില്ല : ആരോപണം നിഷേധിച്ച് ബി.ജെ.പി നേതാവ്
- മക്കളെ ഉപദ്രവിച്ച കേസിൽ വ്ലോഗർ റൂബി ഫ്രാങ്കെക്കു 60 വർഷം തടവ്
- സ്ത്രീയെ ജോലിയില്‍ നിന്നും വിവാഹിതയായതിന്റെ പേരില്‍ പിരിച്ചു വിടുന്നത് ലിംഗവിവേചനം : സുപ്രീംകോടതി
ദുഷ്കരമായ സമയത്ത് “ജനാധിപത്യം രക്ഷിച്ചതിന്” സുപ്രീം കോടതിക്ക് കെജ്രിവാള് നന്ദി പറഞ്ഞു. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിന്റെ ഫലം സുപ്രീം കോടതി അസാധുവാക്കിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പരാമർശം.
കൂടാതെ, ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച കെജ്രിവാള് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ വിജയിക്കുകയല്ല, തെരഞ്ഞെടുപ്പ് മോഷ്ടിക്കുകയാണെന്ന് ചെയ്യുന്നതെന്നും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക