ബ്രിട്ടൻ ആസ്ഥാനമായുള്ള ട്രാവൽ കമ്പനിയായ കുവോനി അടുത്തിടെ ലോകത്തിലെ മികച്ച ടൂറിസ്റ്റ് സ്ഥലങ്ങളെ പറ്റിയൊരു പഠനം നടത്തി. ഇവർ നടത്തിയ പഠനത്തിൽ മാലിദ്വീപ് മുതൽ നയാഗ്ര വെള്ളച്ചാട്ട വരെ ഉൾപ്പെട്ടിട്ടുണ്ട് സീനിയർ പ്രോഗ്രാം മാനേജർ ഷീന പാറ്റൺ ന്റെ അഭിപ്രായം അനുസരിച്ചു കുവോനി ആദ്യമായിട്ടാണ് ഇങ്ങനൊരു ചുവടു വയ്പ്പ് നടത്തുന്നത്. ഓരോ രാജ്യക്കാർക്കും ഓരോ അനുഭവങ്ങളാകും ഉണ്ടാകുക. അതിനാൽ തന്നെ ഇവർ 219 രാജ്യങ്ങളെ പഠനവിധേയമാക്കിയിട്ടുണ്ട്.
ഏതൊക്കെയാണ് മികച്ച 10 സ്ഥലങ്ങൾ?
മാലിദ്വീപ്
ആഗോള പട്ടികയിൽ ഒന്നാമത് ഇന്ത്യൻ മഹാസമുദ്രത്തിലെ മാലിദ്വീപിൻ്റെ മോഹിപ്പിക്കുന്ന കാഴ്ചകളാണ്. ലോകത്തെ ഏറ്റവും സുന്ദരമായ കാഴ്ചകളാണ് ഇവിടെയുള്ളത് എന്നാണ് പഠനം സൂചിപ്പിക്കുന്നത്.
നയാഗ്ര
കാനഡയുടെയും യുണൈറ്റഡ് സ്റ്റേറ്റ്‌സിൻ്റെയും സ്വകാര്യ അഹങ്കാരം. പാൽ പോലെ ഒഴുകി മറയുന്ന വെള്ളച്ചാട്ടം യാത്രക്കാരെ ഒരിക്കലും നിരശാരാക്കില്ല.
പാരീസിലെ മൊണാലിസ
ലിയോനാർഡോ ഡാവിഞ്ചി സൃഷ്ടിച്ച മോണലിസ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും പ്രശസ്തമായ പെയിൻ്റിംഗാണ്, കൂടാതെ ആയിരക്കണക്കിന് മറ്റ് അമൂല്യമായ കലാസൃഷ്ടികളും ഇവിടെയുണ്ട്
ബോറ ബോറ
പോളിനേഷ്യയിലെ ബോറ നിങ്ങളെ കാഴ്ചകൾ കൊണ്ട് വിസ്മയിപ്പിക്കും. അവിടെയുള്ള അതിശയിപ്പിക്കുന്ന കെട്ടിടങ്ങളും,വെള്ളത്തിനടിയിലെ പവിഴപുറ്റുകളും അതി മനോഹരമായ കാഴ്ചയാണ്
സ്റ്റാച്യു ഓഫ് ലിബർട്ടി
ജീവിതത്തിൽ ഒരിക്കലെങ്കിലും ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ് സ്റ്റാച്യു ഓഫ് ലിബർട്ടി
താജ്മഹൽ
തൻ്റെ പ്രിയപ്പെട്ട ഭാര്യയുടെ സ്മരണയ്ക്കായി ഷാജഹാൻ ചക്രവർത്തി നിർമ്മിച്ച താജ്മഹൽ ലോകാത്ഭുതങ്ങളിൽ ഒന്നാണ്. യുനെസ്കോ ലോകത്തിലെ ഏറ്റവും മികച്ച വാസ്തുവിദ്യാ വിസ്മയങ്ങളിലൊന്നായി താജ്മഹലിനെ അടയാളപ്പെടുത്തിയിട്ടുണ്ട്
ഹിമാലയം
യാത്ര പ്രേമികളുടെ സ്വപ്നഭൂമിയാണ് ഹിമാലയം. കോട മൂടിയ മാള നിരകളും, വിശാലമായ ഭൂപ്രകൃതിയും മനുഷ്യരെ വീണ്ടും അവിടേക്ക് വലിച്ചടിപ്പിക്കും
ചാവുകടൽ
ഇസ്രയേലിനും ജോർദാനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചാവുകടൽ ലോകത്തിലെ ഏറ്റവും ഉപ്പുരസമുള്ള ജലാശയങ്ങളിൽ ഒന്നാണ്. നിങ്ങൾക്ക് അതിൻ്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കാൻ കഴിയും
വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസ്
അമേരിക്കൻ ജനാധിപത്യത്തിൻ്റെ പ്രതീകമായ വൈറ്റ് ഹൗസ് പൊതുപര്യടനങ്ങൾക്കായി തുറന്നിരിക്കുന്നു
ബിഗ് ബെൻ
വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിൻ്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ബിഗ് ബെൻ അതിമനോഹരമായ കാഴ്ചകളാണ് യാത്രികർക്ക് നൽകുന്നത്