വർക്കല: സുഹൃത്തിനൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. വർക്കല ഇടവ വെറ്റക്കടയിലാണ് സംഭവം. റഷ്യൻ സ്വദേശിനി അൻഷെലിക്ക (52) ആണ് മരിച്ചത്. ഇന്നു രാവിലെ 11.30ഓടെ വെറ്റക്കട ബീച്ചിലായിരുന്നു അപകടം.
മറ്റൊരു റഷ്യൻ യുവതിക്കൊപ്പം കടലിൽ കുളിക്കുമ്പോൾ അൻഷെലിക്ക ശക്തമായ തിരയിൽപ്പെടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും തീരത്ത് സർഫിങ് നടത്തുന്നവരും ചേർന്ന് അൻഷെലിക്കയെ കരയ്ക്കെത്തിച്ചു. ഉടൻതന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അൻഷെലിക്കയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അയിരൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
Read more ….
- യുപിയില്‍ കോണ്‍ഗ്രസുമായി കൈകോർത്ത് സമാജ്വാദി പാർട്ടി
- കര്‍ഷക മാർച്ചിന് നേരെ വീണ്ടും പൊലീസിൻ്റെ കണ്ണീര്‍വാതക പ്രയോഗം : അഞ്ചാംവട്ട ചര്‍ച്ചക്ക് താൽപര്യമറിയിച്ച് കേന്ദ്രം
- പാകിസ്ഥാനില്‍ അനിശ്ചിതത്വത്തിന് വിരാമം : ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി
- മക്കളെ ഉപദ്രവിച്ച കേസിൽ വ്ലോഗർ റൂബി ഫ്രാങ്കെക്കു 60 വർഷം തടവ്
- മിസിസ് ഇന്ത്യ: അവസാന റൗണ്ടില്‍ ഇടംനേടി കൊച്ചി സ്വദേശി നിമ്മി