‘ബിനാക്ക ഗീത്മാല’ എന്ന ജനപ്രിയ ഷോയിലൂടെ പ്രശസ്തനായ റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു. 91 വയസ്സായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. പിതാവിൻ്റെ മരണവാർത്ത അദ്ദേഹത്തിൻ്റെ മകൻ രജിൽ സയാനിയാണ് അറിയിച്ചത്. സയാനിയുടെ സംസ്കാരം വ്യാഴാഴ്ച നടക്കും.
റേഡിയോ സിലോണിലെ ‘നമസ്‌കാർ ഭയ്യോൻ ഔർ ബെഹ്‌നോ, മെയിൻ ആപ്‌കാ ദോസ്ത് അമീൻ സയാനി ബോൾ രഹാ ഹൂൺ (ഹലോ സഹോദരി സഹോദരന്മാരേ, ഇതാണ് നിങ്ങളുടെ സുഹൃത്ത് അമീൻ സയാനി)’ എന്ന ആമുഖം ഇപ്പോഴും റേഡിയോ ആസ്വാദകരിൽ ശക്തമായ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാണ് സമ്മാനിക്കുന്നത്.
I used to listen him in my childhood! Great voice to attract people of all ages on Radio!
Rest in Peace Sir! 🙏#AmeenSayani pic.twitter.com/6kD3hN9ebB
— SK SINGH🇮🇳 (@SKSINGH194) February 21, 2024
1932 ഡിസംബർ 21ന് മുംബൈയിലാണ് സയാനിയുടെ ജനനം. 1952 മുതൽ പ്രധാനമായും റേഡിയോ സിലോണിലൂടെയും പിന്നീട് വിവിധ് ഭാരതിയിലൂടെയും (എഐആർ) 42 വർഷത്തിലേറെയായി പ്രക്ഷേപണം ചെയ്ത ബിനാക്ക ഗീത്മാല എന്ന ഷോയിലൂടെയാണ് അമീൻ അറിയപ്പെടുന്നത്.
അമീൻ സയാനി 1951 മുതൽ 54,000-ത്തിലധികം റേഡിയോ പ്രോഗ്രാമുകളും 19,000 സ്പോട്ടുകൾ/ജിംഗിളുകളും നിർമ്മിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
Read More…..
- ഊട്ടിപ്പൂവിനെ കടത്തി വെട്ടി മറ്റൊരാൾ നിങ്ങളെ കാത്തിരിക്കുന്നു
- ‘ആർട്ടിക്കിൾ 370’ സിനിമയ്ക്ക് പ്രധാനമന്ത്രിയുടെ പ്രശംസ: നന്ദിയറിച്ചു നടി യാമി ഗൗതം| ‘Article 370’ Film Will Help People “Get Correct Information”: PM Modi
- ജോലി വാഗ്ദാനം ചെയ്ത് വിദ്യ ബാലന്റെ പേരിൽ പണം തട്ടാൻ ശ്രമം:പൊലീസിൽ പരാതിപ്പെട്ട് താരം| Vidya Balan fights fake social media accounts
- പഴങ്ങൾ കഴിച്ചാൽ ഷുഗർ കൂടുമെന്നു പേടിക്കണ്ട; ഇതാ ഷുഗറുള്ളവർക്ക് കഴിക്കാൻ സാധിക്കുന്ന പഴങ്ങൾ
- നിസ്സാരവത്കരിക്കരുത് ഈ ലക്ഷണങ്ങൾ: കാർഡിയാക് അറസ്റ് വേഗത്തിൽ തിരിച്ചറിയാം
ഭൂത് ബംഗ്ല, ടീൻ ദേവിയൻ, ബോക്‌സർ, ഖത്ൽ തുടങ്ങിയ വിവിധ സിനിമകളുടെ ഭാഗമായിരുന്നു സയാനി. ചില പരിപാടികളിൽ അനൗൺസറുടെ വേഷത്തിലാണ് അദ്ദേഹം ഈ സിനിമകളിലെല്ലാം പ്രത്യക്ഷപ്പെട്ടത്.
“ബിനാക്ക ഗീത്മാല എപ്പോഴും നിത്യമായി നിലനിൽക്കും. സംഗീതത്തിനും ഓർമ്മകൾക്കും നന്ദി. പ്രണാമം, അമീൻ സയാനി സാബ്,” ഒരു ആരാധകൻ ട്വീറ്റ് ചെയ്തു.
“എൻ്റെ കുട്ടിക്കാലത്ത് ബിനാക്ക ഗീത്മാലയെ കുറിച്ച് വളരെ നല്ല ഓർമ്മകൾ ഉണ്ട്. ആ കാലത്ത് അമീൻ സയാനി ഒരു ഇതിഹാസമായിരുന്നു. സർ സമാധാനത്തിൽ വിശ്രമിക്കൂ”,
ഇങ്ങനെ തുടങ്ങി ഇന്ത്യയിൽ ആകാശവാണി ജനകീയമാക്കാൻ സഹായിച്ച അമീൻ സയാനിക്ക് സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.