ആദിത്യ സുഹാസ് സംവിധാനത്തിൽ നടി യാമി ഗൗതത്തെ പ്രധാന കഥാപാത്രമാക്കി പുറത്തിറങ്ങുന്ന ‘ആർട്ടിക്കിൾ 370’ചിത്രത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം കാണാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ഈ വിഷയത്തിൽ ആളുകൾക്ക് കൃത്യമായ വിവരവും ധാരണയും ലഭിക്കാൻ സിനിമ സഹായിക്കുന്നത് നല്ല കാര്യമാണെന്നും പറഞ്ഞു.
ജമ്മു കശ്മീർ സന്ദർശനത്തിനിടെ വൻ ജനാവലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ഈ സിനിമ കാണാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഇതിനു പിന്നാലെ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് നടി യാമി ഗൗതവും രംഗത്തെത്തി.
‘‘ആർട്ടിക്കിൾ 370 എന്ന സിനിമയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചത് വലിയ അംഗീകാരമായി കാണുന്നു. എല്ലാ പ്രതീക്ഷകളെയും മറികടക്കുന്ന വിധത്തിൽ അസാമാന്യമായ കഥ നിങ്ങളിലേക്ക് എത്തിക്കാനാകുമെന്നു തന്നെ ഞാനും ടീമും ഉറച്ചു വിശ്വസിക്കുന്നു’.
Read More…..
- ചൂടേറ്റു മടുത്തോ? മനസ്സ് തണുപ്പിക്കാനൊരു യാത്ര പോയാലോ?
- പഴങ്ങൾ കഴിച്ചാൽ ഷുഗർ കൂടുമെന്നു പേടിക്കണ്ട; ഇതാ ഷുഗറുള്ളവർക്ക് കഴിക്കാൻ സാധിക്കുന്ന പഴങ്ങൾ
- ജോലി വാഗ്ദാനം ചെയ്ത് വിദ്യ ബാലന്റെ പേരിൽ പണം തട്ടാൻ ശ്രമം:പൊലീസിൽ പരാതിപ്പെട്ട് താരം| Vidya Balan fights fake social media accounts
- കെആർജി സ്റ്റുഡിയോസ് നിർമ്മാണം: അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു| Anjali Menon to collaborate with KRG Studios
- ‘രണ്ടര വർഷത്തെ പ്രണയസാഫല്യം’: വിവാഹദിനത്തിലെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചു നടൻ സുദേവ് നായർ| Sudev Nair wedding photos
മോദിയുടെ പ്രസംഗത്തിലെ ഭാഗം പങ്കുവച്ച് യാമി ഗൗതം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഈ മാസം 23ന് ചിത്രം തിയറ്ററിൽ എത്താനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ.
ആർട്ടിക്കിൾ 370 സംബന്ധിച്ചു സുപ്രീം കോടതിയുടെ ഉത്തരവ്:
ഡിസംബർ 11 ന്, ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചു, അതേസമയം ജമ്മു കശ്മീരിന് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ആഭ്യന്തര പരമാധികാരം ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തനിക്കുവേണ്ടി വിധി എഴുതുമ്പോൾ ജസ്റ്റിസുമാരായ ഗവായ്, സൂര്യകാന്ത് എന്നിവർ നിരീക്ഷിച്ചു, “ഇന്ത്യൻ ഭരണഘടനയിലെ എല്ലാ വ്യവസ്ഥകളും ജെ-കെയ്ക്ക് ബാധകമാക്കാം. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിക്കൊണ്ട് ഭരണഘടനാപരമായ ഉത്തരവ് പുറപ്പെടുവിക്കാൻ ഞങ്ങൾ രാഷ്ട്രപതിയുടെ അധികാരം പ്രയോഗിക്കുന്നു.
“മുൻ സംസ്ഥാനമായ ജമ്മു & കശ്മീരിൽ നിന്ന് ലഡാക്ക് കേന്ദ്രഭരണ പ്രദേശം വിഭജിക്കാനുള്ള സർക്കാരിൻ്റെ തീരുമാനവും സുപ്രീം കോടതിയുടെ 5 ജഡ്ജി ബെഞ്ച് ശരിവച്ചു.