നത്തിങ് ഫോണിന്റെ പ്രൊസസര്‍ ചിപ്പ്: വിവരങ്ങൾ പുറത്ത്

നത്തിങ് ഫോണ്‍ 2എയിലെ പ്രൊസസര്‍ ചിപ്പ് ഏതാണെന്ന് വെളിപ്പെടുത്തി കമ്പനി. നത്തിങിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി പ്രോ എന്ന കസ്റ്റം ബില്‍റ്റ് ചിപ്പ് ആണ് ഫോണ്‍ 2എ സ്മാര്‍ട്‌ഫോണില്‍ ഉണ്ടാവുക.

നത്തിങ് പുറത്തിറക്കുന്ന മൂന്നാമത്തെ സ്മാര്‍ട്‌ഫോണായ നത്തിങ് ഫോണ്‍ 2എ മറ്റ് രണ്ട് ഫോണുകളേക്കാള്‍ വില കുറഞ്ഞ മോഡലാണ്. ഇക്കാരണത്താല്‍ തന്നെ മീഡിയാ ടെക്കിന്റെ ഡൈമെന്‍സിറ്റി 7200 പ്രൊസസര്‍ ആയിരിക്കും ഇതിലെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. 

ഡൈമെന്‍സിറ്റി 7200 പ്രൊസസര്‍ ആയിരിക്കില്ലെന്ന് കമ്പനി മേധാവി കാള്‍ അറിയിച്ചു. പിന്നാലെ തന്നെ ഇന്ന് അക്കാര്യം പുറത്തുവിടുമെന്ന് കമ്പനി അറിയിച്ചു. 

ഡൈമെന്‍സിറ്റി 7200 അല്ലെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 7 പ്ലസ് ജെന്‍ 2 ചിപ്പോ ഓല്ലെങ്കില്‍ കസ്റ്റം മേഡായ മീഡിയാ ടെക്ക് ചിപ്പ് ആയിരിക്കുമെന്ന പ്രവചനവും പിന്നാലെ വന്നു. അത് ശരിവെച്ചിരിക്കുകയാണ് കമ്പനി.

മികച്ച പ്രകടനവും ഊര്‍ജക്ഷമതയും നല്‍കുന്നതിന് നത്തിങ്ങും മീഡിയാ ടെക്കും ചേര്‍ന്നൊരുക്കിയതാണ് മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 7200 പ്രോ കസ്റ്റം ബില്‍റ്റ് ചിപ്പ് എന്ന് കമ്പനി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. 12 ജിബി റാമും 8 ജിബി റാം ബൂസ്റ്ററും ഇതിലുണ്ടാവും. ഇത് ഫോണിന് മികച്ച പ്രവര്‍ത്തന വേഗത നല്‍കും. 5ജി ചിപ്പ് ആണിത്. 

ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന ഫോണ്‍; മാര്‍ച്ച് അഞ്ചിന് ഇന്ത്യന്‍ വിപണിയിലവതരിപ്പിക്കും.

read more…ആൻഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കൾക്ക് സുപ്രധാന മുന്നറിയിപ്പുമായി ഗൂഗിള്‍
 

chip details about nothing phone