തിരുവനന്തപുരം: ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ചു ഭർത്താവ് നയാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.കാരയ്ക്കമണ്ഡപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഷമീനയാണ് മരിച്ചത്.ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിക്കാൻ നയാസ് ഷമീനയെ നിർബന്ധിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത് സധൂകരിക്കുന്ന മൊഴി ലഭിച്ചിട്ടുണ്ട്. നയാസിന്റെ ആദ്യ ഭാര്യയുടെ മകളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് നേമം പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ സമയത്ത് യുവതിക്ക് ആശുപത്രി സേവനം കുടുംബം ലഭ്യമാക്കിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഭർത്താവ് ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. അക്യുപങ്ചർ ചികിത്സ രീതിയിലൂടെ വീട്ടിൽ തന്നെ പ്രസവം എടുക്കാനുള്ള ശ്രമമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
Read more ….
- 2024 പട്ടയമേള നാളെ: സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും: ജില്ലയില്‍ 173 പട്ടയങ്ങള്‍ വിതരണം ചെയ്യും
- വാഹന പുകപരിശോധന:വ്യാജ സർട്ടിഫിക്കറ്റ് തടയാൻ പുതിയ ആപ്പ്
- സവാള കയറ്റുമതി നിരോധനം മാര്‍ച്ച് 31 വരെ തുടരുമെന്ന് കേന്ദ്രം
- ശശി തരൂരിന് ഫ്രാൻസിന്റെ പരമോന്നത ഷെവലിയാര്‍ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ സമ്മാനിച്ചു
- ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂർണമായും നിർത്തി; ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകൾക്ക് സുരക്ഷയില്ല
പൊലീസും ആശാ വർക്കർമാരും ഗർഭണിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭർത്താവ് നയാസ് അതിനു തയ്യാറായില്ല. ആശുപത്രിയിൽ കൊണ്ടുപോകാൻ അവശ്യപ്പെട്ടവരോട് ഇയാൾ തട്ടിക്കയറി. ഷമീനയുടെ കഴിഞ്ഞ മൂന്ന് പ്രസവവും സിസേറിയനായിരുന്നു.