ഡല്‍ഹി: എഴുത്തുകാരനും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂർ എം.പിക്ക് ഫ്രാൻസിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ഓഫ് ദി ലീജിയൻ ഓഫ് ഓണർ സമ്മാനിച്ചു.ഡല്‍ഹിയിലെ ഫ്രഞ്ച് സ്ഥാനപതിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ സെനറ്റ് ചെയർമാൻ ഗെരാർഡ് ലാർച്ചറാണ് സമ്മാനിച്ചത്.
Read more :
- രാഹുല്‍ ഗാന്ധി നടത്തുന്നത് ന്വായ് യാത്രയല്ല, വിനോദയാത്ര : ഹിമന്ത് ബിശ്വ ശര്‍മ്മ
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾ
ശശി തരൂർ ഭാരതീയനും ലോക പൗരനുമാണെന്ന് ഗെരാർഡ് ലാർച്ചർ വിശേഷിപ്പിച്ചു. ഐക്യരാഷ്ട്ര സഭയിലെ പ്രവർത്തനമാണ് തന്നെ ഫ്രാൻസുമായി അടുപ്പിച്ചതെന്ന് തരൂർ നന്ദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഫ്രാൻസിലെ ജനാധിപത്യ ഭരണ സംവിധാനത്തോട് എന്നും ബഹുമാനമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.