രണ്ടര വർഷത്തെ പ്രണയസാഫല്യം പൂവണിഞ്ഞ വിവാഹദിനത്തിലെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു നടൻ സുദേവ് നായർ. നടിയും മോഡലുമായ അമർദീപ് കൗർ ആണ് വധു.
തിങ്കളാഴ്ച ഗുരുവായൂരിൽ വച്ചുനടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
നടിയും ഫാഷൻ മോഡലുമാണ് അമർദീപ് കൗർ സിയാൻ. ഗുജറാത്തിൽ ഒരു പഞ്ചാബി സിക്ക് കുടുംബത്തിലാണ് അമർദീപ് ജനിച്ചത്. 2017 ൽ മിസ് ഇന്ത്യ ഗുജറാത്തായി തിരഞ്ഞെടുക്കപ്പെട്ടു. മോഡൽ കൂടിയായ അമർദീപ് ലാക്മേ ഫാഷൻ വീക്ക് ഷോ ഉൾപ്പെടെ നിരവധി ഫാഷൻ ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് (2014) എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സുദേവിന്റെ അരങ്ങേറ്റം. മൈ ലൈഫ് പാർട്ണർ, അനാർക്കലി, കരിങ്കുന്നം സിക്സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
Read More…..
- ആടുജീവിതം തീരുമാനിച്ചിരുന്നതിലും നേരത്തെ , മാർച്ച് 28ന് ചിത്രം തിയറ്ററുകളിൽ
- പഴങ്ങൾ കഴിച്ചാൽ ഷുഗർ കൂടുമെന്നു പേടിക്കണ്ട; ഇതാ ഷുഗറുള്ളവർക്ക് കഴിക്കാൻ സാധിക്കുന്ന പഴങ്ങൾ
- ‘ലവ് മലയാളം സിനിമ’: ‘മൂക്കില്ലാ രാജ്യത്തിലെ’ അടിപൊളി ഡയലോഗ് അനുകരിച്ചു വിദ്യ ബാലൻ| Vidhya Balan New Reel
- മൂത്രാശയ ക്യാൻസർ എങ്ങനെ തിരിച്ചറിയാം? എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? നിങ്ങൾക്ക് ഈ ലക്ഷണങ്ങളുണ്ടോ ?
- ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ബോളിവുഡ് താരദമ്പതികൾ: ആരാധകർക്ക് സന്തോഷം| Deepika Padukone and Ranveer Singh expecting their first child
മുംബൈയിലാണ് സുദേവ് നായർ ജനിച്ചുവളർന്നത്. പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനാണ്. പൂണൈയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുദേവ് ബ്രേക്ക് ഡാൻസ്, പാർക്കർ, ബോക്സിങ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയിട്ടുണ്ട്.
2001ലെ അണ്ടർ 16 ദേശീയ ഗെയിംസിൽ ഹൈജമ്പിൽ വെങ്കല മെഡൽ ജേതാവാണ്.
‘മൈ ലൈഫ് പാര്‍ട്നർ’ എന്ന ആദ്യ മലയാളം ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ നടനാണ് സുദേവ്. മലയാളത്തിലും കന്നഡയിലും ഹിന്ദിയിലുമായി ഇരുപതോളം സിനിമകളിൽ താരം ഇതിനകം അഭിനയിച്ചു കഴിഞ്ഞു.