തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യവിവരാവകാശ കമ്മിഷണറുമായ വിശ്വാസ് മേത്തയുടെ ആത്മകഥ ‘അതിജീവനം’ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനംചെയ്തു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപ്രതി ചീഫ് സെക്രട്ടറി വി. വേണു ഏറ്റുവാങ്ങി.
യുവാക്കള്‍ക്കും സിവില്‍ സര്‍വീസ് ലക്ഷ്യമായി കാണുന്നവര്‍ക്കും ഏറെ പ്രചോദനം നല്‍കുന്നതാകും അനുഭവങ്ങളുടെ ഈ പുസ്തകമെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജസ്ഥാന്‍ സ്വദേശിയായിട്ടും തന്റെ ആത്മകഥ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് വിശ്വാസ് മേത്തയുടെ സാംസ്‌കാരികവും ഭാഷാപരവുമായ ഔന്നിത്യംകൊണ്ടാണ്. ഇന്ത്യന്‍ ഭാഷാവൈവിധ്യത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ടതുകൊണ്ടാണത്. ധര്‍മം എന്നത് നീതിയുമായി ബന്ധപ്പെട്ട കാര്യമല്ല, മറിച്ച് സഹാനുഭൂതി ഉള്‍പ്പെടെയുള്ളവയെയാണ് അത് ലക്ഷ്യമാക്കുന്നത്. ചെയ്യുന്ന കാര്യം എന്തായാലും അതില്‍ വ്യക്തതയുണ്ടാവുകയും ഹൃദയപൂര്‍വമാവുകയും ചെയ്താലേ വിജയം ഉണ്ടാകൂ. പരിഭാഷകളിലൂടെ കൂടുതല്‍പ്പേരിലേക്ക് ഈ പുസ്തകം എത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യ വിവരാവകാശ കമ്മിഷണറുമായ വിശ്വാസ് മേത്ത രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘അതിജീവനം’ ആത്മകഥ രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറി വി. വേണുവിന് നല്‍കി പ്രകാശനം ചെയ്യുന്നു. രാജീവ് ദേവരാജ്, ലോക്നാഥ് ബെഹ്റ, ടോം ജോസ്, ഋഷിരാജ് സിങ് എന്നിവര്‍ സമീപം.
ഈ പുസ്തകം തന്നെക്കുറിച്ചല്ലെന്നും കര്‍മഭൂമിയായ കേരളത്തിലെ അനുഭവങ്ങളും കാഴ്ചകളുമാണ് പുസ്തകത്തില്‍ പങ്കുവെയ്ക്കുന്നതെന്നും വിശ്വാസ് മേത്ത പറഞ്ഞു. 26-ാം വയസ്സില്‍ രണ്ട് സ്യൂട്ട്കെയ്സുകളുമായി കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ താന്‍ രണ്ട് സ്യൂട്ട്കെയ്സുകളും ഹൃദയഭാരവുമായാണ് മാര്‍ച്ച് 15-ന് കേരളത്തില്‍നിന്ന് മടങ്ങുന്നത്. തന്റെയും ഭാര്യ പ്രീതിയുടെയും ജന്മദിനമായ ഫെബ്രുവരി 19-ന് ആത്മകഥ പ്രകാശനംചെയ്യുന്ന പ്രത്യേകതയും അദ്ദേഹം സൂചിപ്പിച്ചു.
Read more ….
- കിഫ്‌ബി ഇടപാട് തന്നെ കൊള്ള:കേരളത്തെ കടക്കെണിയിൽ ആക്കി:തോമസ് ഐസക്കിനെതിരെ പി.സി ജോര്‍ജ്ജ്
- രാജസ്ഥാനില്‍ നിന്നും എതിരില്ലാതെ എം.പി യായി സോണിയാ ഗാന്ധി : ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ലോക്സഭ വിട്ടു
- ലണ്ടനിൽ ലൈംഗിക തൊഴിലാളിയെ 140 തവണ കുത്തി കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം
- ഗ്രാമീണ ഇന്ത്യയിൽ മൊബിലിറ്റി വർദ്ധിപ്പിക്കുന്നതിന് റെനോ ഇന്ത്യയും ബിഎൽഎസ് ഇ-സെർവീസസും ധാരണാപത്രത്തിൽ ഒപ്പുവച്ചു
- വില്‍പ്പന 100,000 യൂണിറ്റ് മറികടന്ന് ജോയ് ഇ-ബൈക്ക്
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ് പുസ്തകം പരിചയപ്പെടുത്തി. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, മുന്‍ ഡി.ജി.പി.മാരായ ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ് തുടങ്ങിയവര്‍ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















