മുംബൈ: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്ത വിഭാഗക്കാർക്ക് 10 ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ. മഹാരാഷ്ട്ര പിന്നാക്ക വിഭാഗ കമീഷൻ രണ്ടര കോടിയോളം കുടുംബങ്ങളില്‍ സർവേ നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംവരണ ബില്‍ പാസാക്കിയത്. നിലവിലുള്ള ക്വോട്ടയില്‍ ഭംഗം വരുത്താതെയാണ് മറാത്തക്കാർക്ക് സംവരണം നിർദേശിച്ചതെന്ന് ബില്‍ നിയമസഭയില്‍ വെച്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അവകാശപ്പെട്ടു.
Read more :