കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ സിറുകളന്തയ് പഞ്ചായത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
അതിന്റെ ഭാഗമായി ജൈവകീടനാശിനിയായ 3G എക്സ്ട്രാക്ട്നെ പറ്റി ക്ലാസ്സ് നടത്തി.ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നീ സാധങ്ങൾ വെച്ച എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതാണ് ഈ മിശ്രതം.
പ്രധാനമായും ചെടികളിൽ കാണുന്ന മീലി ബഗ്, മുഞ്ഞ തുടങ്ങിയ കീടങ്ങളെ തുരത്താൻ ഈ ലായനി ഉപയോഗിക്കുന്നു.വളരെ ചിലവ് കുറഞ്ഞ മാർഗം ആണ് ഇത് മിക്കവാറുമുള്ള ചെടികൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കും.
Read More…..
- തൊണ്ട വേദനയും ശരീരവേദനയും ഉണ്ടോ? നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങളെ; ചൂട് കാലത്തെ വൈറസ് നിങ്ങൾക്കൊപ്പമുണ്ട്
- നല്ലതു പോലെ ദാഹിക്കുമ്പോൾ തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം
- ഏത് അരിമ്പാറയും ഐസ് പോലെ അലിയിച്ചു കളയാം; പണ്ടുള്ളവർ ഉപയോഗിച്ചിരുന്ന ഈ ട്രിക്കുകൾ അറിഞ്ഞു വയ്ക്കു
- 40 കഴിഞ്ഞ പുരുഷനാണോ നിങ്ങൾ? വിവിധ തരം ക്യാൻസറുകൾ വരാൻ സാധ്യതയുണ്ട്; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- ചൂടത്ത് പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക ; അറിയാതെ പോകരുത് ഈ കാര്യങ്ങൾ
ജൈവ കീടനാശിനി ആയത് കൊണ്ട് തന്നെ യാതൊരു വിധ ദോഷങ്ങളും ഇതിന് ഇല്ല.
കോളേജ് ഡീൻ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അബർണ,അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മരിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ് നയിച്ചത്.