വിട്ടു മാറാത്ത ചുമയാണ് ഇപ്പോഴത്തെ വില്ലൻ. എന്നാൽ അതിനു മുന്നോടിയായി പലർക്കുമിപ്പോൾ തൊണ്ട വേദനയും, ശരീര വേദനയും കാണപ്പെടുന്നു. ഇവയെ നിസ്സരമായി കാണണ്ട. ചൂട് കാലമായപ്പോൾ രോഗങ്ങൾ കൂടുകയാണ്.
തൊണ്ടവേദനയില്‍ തുടങ്ങി, ശരീരവേദനയായും പനിയായും പിന്നെ ചുമയിലേക്കും നീളുന്ന വൈറല്‍ ഫീവറാണ് ഇപ്പോൾ വ്യാപിച്ചു കൊണ്ടിരിക്കുന്നത്. പനി മാറിയിട്ടും ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ചുമയും ക്ഷീണവുമാണ് പനി രോഗികളില്‍ അവശേഷിക്കുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന റെസ്പിറേറ്ററി വൈറസുകളാണ് പനിക്ക് ശേഷമുള്ള ചുമയിലേക്ക് നയിക്കുന്നവയില്‍ പ്രധാനി. തൊണ്ട വേദനയാവും ആദ്യ രോഗലക്ഷണം. വൈറസ് ശ്വസനവ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നത് ചുമ മാറാത്തതിന് കാരണമാകാറുണ്ട്.
വേനൽക്കാല പനിയുടെ ലക്ഷണങ്ങൾ എന്തെല്ലാം?
നീര്‍ക്കെട്ടും ചുമയും
വെളുത്ത കഫവും ശ്വാസംമുട്ടലും
തൊണ്ട വേദന
ശരീര വേദന
മൂക്കൊലിപ്പ്
പനിക്ക് ശേഷം രണ്ടാഴ്ച വരെ ഈ ചുമ തുടരുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വിവിധ തരം ഇന്‍ഫ്‌ളുവന്‍സ വൈറസുകളാണ് പനിക്ക് കാരണമാകുന്നത്. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഉറപ്പായും നമ്മൾ ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നത് നല്ലതാണ്.
- read more……
- ഭക്ഷണം കഴിച്ചതിനു ശേഷം ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടോ? തിരിച്ചറിയാം നിങ്ങളിലുള്ള അലർജിയെ
- പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസര്‍ കൂടുന്നു: ഇവ നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
- മഹീന്ദ്ര ബ്ലൂസ് ഫെസ്റ്റിവലില്‍ ജാവ 350 ബ്ലൂ പ്രദര്‍ശിപ്പിച്ച് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്
- മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിന്റെ 50-ാം വാർഷികം ആഘോഷിച്ച് തലസ്ഥാന നഗരം
- മീനില്ലെങ്കിലും മീൻ കറി കൂട്ടാം: നല്ല പുളിയിട്ട കിടിലം മീൻകറി തയാറാക്കി നോക്കു
എന്തൊക്കെ ചെയ്യാം?
നിര്‍ജ്ജലീകരണം ഒഴിവാക്കുക
ധാരാളം വെള്ളം കുടിക്കുകയും ജലാംശം കൂടുതലുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുകയും ചെയ്യണം.
ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം.
ചൂടുകാലത്ത് തണുത്ത ബിയര്‍ കുടിക്കുന്നത് ആശ്വാസമെന്ന് തോന്നുമെങ്കിലും ഇത് നിര്‍ജ്ജലീകരണം കൂട്ടാനേ സഹായിക്കൂ.
പ്രായമായവരുടെ ശരീരത്തില്‍ സോഡിയം കുറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
വൃത്തിഹീനമായ കടകളില്‍നിന്നും ജ്യൂസ് അടക്കമുള്ള പാനീയം ഒഴിവാക്കുന്നതാണ് നല്ലത്.
രാവിലെ പത്തിനും മൂന്നുമണിക്കും ഇടയില്‍ പുറത്തിറങ്ങുന്നവര്‍ വെയിലിനെ പ്രതിരോധിക്കാന്‍ കരുതലുകള്‍ സ്വീകരിക്കണം.
viral fever