ചൂട് കാലത്താണ് ഏറ്റവും കൂടുതൽ രോഗങ്ങൾ ഉണ്ടാകുന്നത്. ശരീരത്തിൽ നിർജ്ജലീകരണം ഏറ്റവും കൂടുതൽ നടക്കുന്നത് ചൂട് കാലത്താണ്. ചൂട് അധികമായിരിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചൂട് കാലത്ത് 11 മണി മുതൽ 3 മണി വരെ പുറത്തിറങ്ങാതെയിരിക്കുന്നതാണ് ഉചിതം. അഥവാ പുറത്തിറങ്ങുന്നുണ്ടെങ്കിൽ ഒരു കുപ്പി വെള്ളം കയ്യിൽ കരുതുക, കുട കയ്യിൽ കരുതുക, ദാഹിച്ചു നിൽക്കുമ്പോൾ ഒരുപാടു തണുപ്പുള്ള പാനീയങ്ങൾ കുടിക്കാതിരിക്കുക.
ചൂട് കാലത്ത് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം.
ദിവസം രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കാം.
നാരങ്ങവെള്ളം, കഞ്ഞിവെള്ളം, മോരിന്‍വെള്ളം, കരിക്കിന്‍വെള്ളം, ജീരകവെള്ളം എന്നീ പോഷക ഗുണങ്ങള്‍ ഏറെയുള്ള വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
വയര്‍ നിറയെ ഭക്ഷണം കഴിക്കാതെ ചെറിയ ഭക്ഷണം ഇടവേളകളിട്ട് കഴിക്കുന്നതാണ് നല്ലത്.
വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
ചര്‍മ്മരോഗങ്ങളില്‍ നിന്നും വിറ്റാമിന്റെ അഭാവത്തിലുള്ള രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ പഴങ്ങള്‍ കഴിക്കാം.
നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി), തണ്ണിമത്തന്, മാതലളനാരങ്ങ, മസ്ക്മെലന്‍ എന്നിവ ഉള്‍പ്പെടുത്തുക.
വിറ്റമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് പൈനാപ്പിള്‍.
മാമ്പഴത്തില്‍ ബീറ്റാ കരോട്ടീന്‍, വിറ്റമിന്‍ എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് വേനല്‍ക്കാല രോഗങ്ങളെ തടഞ്ഞുനിര്‍ത്തും.
സൂര്യപ്രകാശം കൊണ്ട് ചര്‍മ്മത്തിനുണ്ടാക്കുന്ന കരുവാളിപ്പ് മാറാന്‍ പപ്പായ സഹായിക്കും.
ഇടനേരങ്ങളില്‍ ഒരു പച്ചക്കറി സാലഡ് കഴിക്കുന്നത് നിര്‍ബന്ധമാക്കണം.
അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം.
ഫാസ്റ്റ് ഫുഡുകള്‍, പായ്ക്കറ്റ് ആഹാരസാധനങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കണം.
എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഇവയുടെ അമിത ഉപയോഗം ദഹനക്കേടിന് കാരണമാകും.
ചായ, കാപ്പി എന്നിവയ്ക്ക്പകരം ഫ്രൂട്ട് ജ്യൂസുകളോ ഉപ്പ് കുറച്ച് മാത്രമുള്ള പച്ചക്കറിസൂപ്പുകളോ ഉള്‍പ്പെടുത്താം.
വേനലില്‍ ഊര്‍ജ്ജസ്വലരായി തിളങ്ങാന്‍ ഉന്മേഷം ലഭിക്കുന്ന ഉത്തമമായ പാനീയമാണ് ഇളനീര്. ഇത് ദാഹവും ക്ഷീണവും അകറ്റുന്നു.
ഇറച്ചി, മുട്ട വറുത്തത് എന്നത് കഴിവതും കുറയ്ക്കണം.
അധികം മധുരമുള്ള പലഹാരങ്ങള്‍, ഉപ്പ് കൂടുതലുള്ള പലഹാരങ്ങള്‍ എന്നിവ കുറയ്ക്കണം.
വേനല്‍ക്കാലത്ത് വ്യക്തിശുചിത്വം പാലിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. * ദിവസം രണ്ട് നേരം കുളിക്കുന്നത് നിര്‍ബന്ധമാണ്.
അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
ഉദാസീനമായ ജീവിതശൈലി ഒഴിവാക്കി യോഗയും വ്യായാമവും ശീലമാക്കി ചൂടുകാലം ആരോഗ്യപ്രദമാക്കാം.
- read more….
- ഇന്ത്യക്കാർ ഉറപ്പായും കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് അറിയുമോ?
- ചോറിനും ദോശയ്ക്കും വേറെ കറി വേണ്ട: 5 മിനിറ്റിൽ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കാം; നാവിൽ കപ്പലോടും
- തൊണ്ട വേദനയും ശരീരവേദനയും ഉണ്ടോ? നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങളെ; ചൂട് കാലത്തെ വൈറസ് നിങ്ങൾക്കൊപ്പമുണ്ട്
- ദക്ഷിണേന്ത്യയിലെ പ്രാദേശിക വിൽപ്പനക്കാരുടെ പ്രചോദനാത്മക വിജയഗാഥ ആഘോഷിച്ച് ഫ്ലിപ്പ്കാർട്ട്
- പതിനായിരത്തിൽ താഴെ വിലയ്ക്ക് ഇതിലും മികച്ച ഫോണ്‍ ഇനി ലഭിക്കില്ല; ഇൻഫിനിക്സ് ഹോട്ട് 40ഐ രണ്ട് ദിവസത്തിനകം വിപണിയിലെത്തും!!!!