പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള, അതിവേഗം വളരുന്ന തമോഗര്‍ത്തം കണ്ടെത്തി ഗവേഷകര്‍

ഇതുവരെ കണ്ടെത്തിയതില്‍വെച്ച് ഏറ്റവും വേഗത്തില്‍ വളരുന്ന തമോഗര്‍ത്തം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍. സൂര്യന്റെ ഏകദേശം 17 കോടി മടങ്ങ് പിണ്ഡമുള്ള തമോഗര്‍ത്തം ഒരിക്കലും തകര്‍ക്കാനാകാത്ത റെക്കോര്‍ഡ് സ്ഥാപിച്ചതായി ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി(എഎന്‍യു)യിലെ ഗവേഷകര്‍ പറഞ്ഞു. പുതുതായി കണ്ടെത്തിയ തമോഗര്‍ത്തത്തിന് സൂര്യനേക്കാള്‍ 500 ട്രില്യണ്‍ മടങ്ങ് തിളക്കമുണ്ടെന്ന് എഎന്‍യുവിലെ അസോസിയേറ്റ് പ്രൊഫസര്‍ ക്രിസ്റ്റ്യന്‍ വുള്‍ഫ് പറഞ്ഞു.

   

ന്യൂ സൗത്ത് വെയില്‍സിലെ എഎന്‍യു സൈഡിങ് സ്പ്രിങ് ഒബ്‌സര്‍വേറ്ററിയില്‍ 2.3 മീറ്റര്‍ ദൂരദര്‍ശിനി ഉപയോഗിച്ചാണ് ബ്ലാക്ക് ഹോള്‍ ആദ്യമായി കണ്ടെത്തിയത്. തമോദ്വാരത്തിന്റെ പൂര്‍ണ്ണ സ്വഭാവം സ്ഥിരീകരിക്കാനും അതിന്റെ പിണ്ഡം അളക്കാനും ഗവേഷണ സംഘം പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനികളിലൊന്നിലേക്കെത്തിയത്.

   

Read more  : 

         

പ്രകാശമേറിയ തീവ്രമായ വികിരണം തമോഗര്‍ത്തത്തിന് ചുറ്റുമുള്ള അക്രിഷന്‍ ഡിസ്‌കില്‍ നിന്നാണ് വരുന്നത് അതിവേഗം ഭ്രമണം ചെയ്യുന്ന വാതകം കൊണ്ട് നിര്‍മ്മിച്ചതാണിത് ഗവേഷകര്‍ പറഞ്ഞു. 10,000 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള ഒരു ഭീമാകാരവും കാന്തികവുമായ വിന്‍ഡ് സെല്‍ പോലെയാണ് ഇത് കാണപ്പെടുന്നത്, എല്ലായിടത്തും മിന്നലും കാറ്റും വളരെ വേഗത്തില്‍ വീശുന്നു, അവ ഒരു നിമിഷത്തിനുള്ളില്‍ ഭൂമിയെ ചുറ്റും ക്രിസ്റ്റ്യന്‍ വുള്‍ഫ് പറഞ്ഞു. ഈ സ്‌റ്റോം സെല്ലിന് ഏഴ് പ്രകാശവര്‍ഷമുണ്ട്, ഇത് സൗരയൂഥത്തില്‍ നിന്ന് ഗാലക്സിയിലെ അടുത്ത നക്ഷത്രമായ ആല്‍ഫ സെന്റോറിയിലേക്കുള്ള ദൂരത്തേക്കാള്‍ 50 ശതമാനം കൂടുതലാണ് അദ്ദേഹം പറഞ്ഞു.

      

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക