സോൾ: റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന് റഷ്യൻ നിർമ്മിത കാർ സമ്മാനിച്ചതായി ഉത്തരകൊറിയയുടെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. എന്നാൽ ഏതു മോഡൽ കാറാണ് നൽകിയതെന്നോ എങ്ങനെയാണ് കയറ്റി അയച്ചതെന്നോ റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല.
ഉത്തരകൊറിയയ്ക്ക് ആഡംബര വസ്തുക്കൾ വിതരണം ചെയ്യുന്നത് നിരോധിക്കുന്ന യു.എൻ പ്രമേയത്തെ ഇത് ലംഘിക്കുമെന്ന് നിരീക്ഷകർ പറഞ്ഞു. കിമ്മിന്റെ സഹോദരി കിം യോ ജോംഗും മറ്റൊരു ഉത്തരകൊറിയൻ ഉദ്യോഗസ്ഥനും ഞായറാഴ്ച സമ്മാനം സ്വീകരിച്ചു. അവർ തന്റെ സഹോദരന് വേണ്ടി പുടിന് നന്ദി അറിയിച്ചുവെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു. ഇരു നേതാക്കളും തമ്മിലുള്ള സവിശേഷമായ വ്യക്തിബന്ധമാണ് സമ്മാനം കാണിക്കുന്നതെന്ന് കിം യോ ജോങ് പറഞ്ഞു.
Read more :
- ഹമാസുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ എട്ട് ഇസ്രയേൽ സൈനികരിൽ ഒരാൾ കൂടി മരിച്ചു
- ഗാസയിൽ ഭക്ഷണം കാത്തുനിന്നവർക്ക് നേരേ ഇസ്രയേൽ ക്രൂരത : വെടിവെപ്പിൽ ഒരു മരണം
- ന്യായ് യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചു:രാഹുല്‍ഗാന്ധിക്ക് അസം പൊലീസിന്‍റെ സമൻസ്
- രണ്ട് വയസുകാരിയുടെ തിരോധാനം : പോലീസ് രേഖാചിത്രം തയ്യാറാക്കി ; ചിത്രം പുറത്തു വിടില്ല
- പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രിയിൽ
കഴിഞ്ഞ സെപ്റ്റംബറിൽ പുടിനുമായുള്ള ഉച്ചകോടിക്കായി കിം റഷ്യയിലേക്ക് പോയത് മുതൽ ഉത്തരകൊറിയയും റഷ്യയും തങ്ങളുടെ സഹകരണം ഗണ്യമായി വർധിപ്പിച്ചിരുന്നു. ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള ബന്ധം വികസിക്കുന്നത് അമേരിക്കയും അതിന്റെ സഖ്യകക്ഷികളും സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക