പിന്മാറാൻ തയ്യാറായെങ്കിലും മത്സരിക്കാൻ നിർദ്ദേശിച്ച് പാർട്ടി :കൊടിക്കുന്നിൽ

ചെങ്ങന്നൂര്‍: മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ മത്സരത്തിനൊരുങ്ങാന്‍ പാര്‍ട്ടി നിര്‍ദേശിച്ചെന്നു കൊടിക്കുന്നില്‍ സുരേഷ് എം.പി. തുടര്‍ച്ചയായി മത്സരിക്കുന്നതിനാല്‍ പിന്മാറാന്‍ തയ്യാറായിരുന്നു. പക്ഷേ, നേതൃത്വം അംഗീകരിച്ചില്ലെന്നും മത്സരത്തിനൊരുങ്ങാന്‍ നിര്‍ദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.

23-നു കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷനേതാവും നേതൃത്വം നല്‍കുന്ന സമരാഗ്‌നിയോടെ തിരഞ്ഞെടുപ്പുപ്രവര്‍ത്തനം സക്രിയമാകും. 28-നു ചെങ്ങന്നൂരില്‍ പാര്‍ലമെന്റ് മണ്ഡല നേതൃയോഗത്തില്‍ തിരഞ്ഞെടുപ്പു കമ്മിറ്റികളുണ്ടാക്കും.

Read more ….

ഒന്‍പതുതവണ മത്സരിച്ച കൊടിക്കുന്നില്‍ ഏഴുപ്രാവശ്യം ജയിച്ചു. മാവേലിക്കര മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേത് ഹാട്രിക് ജയമായിരുന്നു. അതിനുമുന്‍പ് അടൂര്‍ മണ്ഡലത്തില്‍നിന്നാണ് ആറുതവണ മത്സരിച്ചത്.