ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. ഇന്ന് രാവിലെ കിഷ്ത്വാര്‍ മേഖലയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഇന്ന് രാവിലെ 6.36ന് ആണ് ഭൂചലനം ഉണ്ടായത് എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂമിക്കടിയില്‍ അഞ്ചു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടും സമാനമായ രീതിയില്‍ ജമ്മു കശ്മീരില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Read more :
- അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം അനുവദിച്ചത് നിയമവിരുദ്ധം : വിമർശനവുമായി കർണാടക ബിജെപി അധ്യക്ഷൻ
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ
- ഒന്നര വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ഒപ്പം താമസിച്ച യുവാവിന് അയച്ച സന്ദേശം നിർണായകമായി
5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ലഡാക്ക് മേഖലയെയാണ് കുലുക്കിയത്. ഇന്നലെ രാത്രി 9.35നാണ് ഭൂചലനം അനുഭവപ്പെട്ടത് എന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ വിശദീകരണം. ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം.