വാട്സ്‌ആപ്പ് ചാനല്‍സില്‍ പുതിയ ഫീച്ചറുമായി മെറ്റ

ജനപ്രിയ സോഷ്യല്‍ മെസേജിങ് ആപ്പായ വാട്സ്‌ആപ്പ് അതിൻ്റെ വണ്‍-വേ ബ്രോഡ്കാസ്റ്റിങ് ടൂളായ ചാനല്‍സില്‍ ഒന്നിലധികം പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ ചാനലില്‍ പുതിയൊരു ഫീച്ചർ കൊണ്ടുവന്നിരിക്കുകയാണ് മെറ്റ. 

വാട്‌സ്‌ആപ്പ് ചാനലിന്റെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. നിലവില്‍ ചാനല്‍ തുടങ്ങിയതാരാണോ അയാള്‍ക്ക് മാത്രമായിരുന്നു അതിന്റെ ഉടമസ്ഥാവകാശം. എന്തൊക്കെ അറിയിക്കണം, പങ്കുവെക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ അയാളില്‍ നിക്ഷിപ്തമായിരുന്നു.
എന്നാല്‍ പുതിയ ഫീച്ചർ എത്തുന്നതോടെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറാം. വാട്‌സ്‌ആപ്പിന്റെ ഏറ്റവും പതിയ ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഓപ്ഷനുള്ളത്. ചാനല്‍ ഡിലീറ്റ് ചെയ്യാനുള്ള അധികാരവും ഉടമസ്ഥാവകാശം കൈമാറുന്ന വ്യക്തിക്ക് ലഭിക്കും. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചർ ലഭിക്കുക. വൈകാതെ എല്ലാവരിലേക്കും എത്തിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.
നിലവില്‍ നിരവധി ഫീച്ചറുകള്‍ വാട്സ്‌ആപ്പില്‍ പരീക്ഷിക്കുന്നുണ്ട്. പുതിയ അപ്‌ഡേറ്റുകള്‍ വാട്ട്‌സ്‌ആപ്പിൻ്റെ ബീറ്റ പതിപ്പില്‍ ലഭ്യമാണ്, ആപ്പിൻ്റെ സ്റ്റേബിള്‍ പതിപ്പ് ഉപയോഗിക്കുന്നവർക്കായി ഉടൻ തന്നെ ഫീച്ചറുകള്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.